Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രാഥമികാരോഗ്യ...

പ്രാഥമികാരോഗ്യ സംരക്ഷണം: ആഗോള സമ്മേളനത്തിന് പി.എച്ച്.സി.സി ആതിഥേയരാവും

text_fields
bookmark_border
പ്രാഥമികാരോഗ്യ സംരക്ഷണം: ആഗോള സമ്മേളനത്തിന് പി.എച്ച്.സി.സി ആതിഥേയരാവും
cancel
camera_alt

ഖ​ത്ത​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം

ദോ​ഹ: പ്രാ​ഥ​മി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​ഞ്ചാ​മ​ത് ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ന് ഖ​ത്ത​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​ര​ക്ഷ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ‘പ്രാ​ഥ​മി​കാ​രോ​ഗ്യം ഇ​ന്ന്: സു​സ്ഥി​ര​ത​ക്കാ​യു​ള്ള ഭാ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​ഠ​ങ്ങ​ളും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഈ ​വ​ർ​ഷം ന​വം​ബ​ർ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ ദോ​ഹ​യി​ലാ​ണ് സ​മ്മേ​ള​നം. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​ഭാ​ഷ​ക​ർ, ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ, ഗ​വേ​ഷ​ക​ർ തു​ട​ങ്ങി ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പ്രാ​ഥ​മി​കാ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​നു​ഭ​വ​ങ്ങ​ളും മി​ക​ച്ച ചി​കി​ത്സാ​രീ​തി​ക​ളും വി​ല​യി​രു​ത്തു​ന്ന​തി​നും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​മാ​യി ആ​റ് ശി​ൽ​പ​ശാ​ല​ക​ളും 33 സെ​ഷ​നു​ക​ളും കോ​ൺ​ഫ​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടും. കൂ​ടാ​തെ, പ്രാ​ഥ​മി​കാ​രോ​ഗ്യ ചി​കി​ത്സാ രം​ഗ​ത്തെ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും.

പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ലെ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ന​യ​ങ്ങ​ളും പ​ങ്കു​വെ​ക്കാ​നും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നു​മാ​യി ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ​യും ഗ​വേ​ഷ​ക​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ന് പി.​എ​ച്ച്.​സി.​സി വേ​ദി​യാ​കു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​മ​ർ​യം അ​ലി അ​ബ്ദു​ൽ മ​ലി​ക് പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്രോ​ത്സാ​ഹ​നം, ആ​ഗോ​ള പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ പ​രി​പാ​ല​നം, ക്ലി​നി​ക്ക​ൽ പ്രാ​ക്ടി​സു​ക​ളി​ലെ വി​ക​സ​നം, ചി​കി​ത്സാ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ, നി​ർ​മി​ത​ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ൾ തു​ട​ങ്ങി സു​പ്ര​ധാ​ന​മാ​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യു​മെ​ന്നും പി.​എ​ച്ച്.​സി.​സി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി.

സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ച്ച​യാ​യ പ്ര​ഫ​ഷ​ന​ൽ ഡെ​വ​ല​പ്‌​മെ​ന്റ് പോ​യ​ന്റു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തോ​ടൊ​പ്പം, സ്‌​പെ​ഷ​ലി​സ്റ്റു​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും വി​ദ​ഗ്ധ​ർ​ക്കും അ​വ​രു​ടെ ശാ​സ്ത്രീ​യ ഗ​വേ​ഷ​ക സം​ഗ്ര​ഹ​ങ്ങ​ൾ iphcc2023.phcc.gov.qa പോ​ർ​ട്ട​ലി​ലൂ​ടെ സ​മ​ർ​പ്പി​ച്ച് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നും ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PHCCqatarqatar Primary Health Care
News Summary - Primary Health Care: PHCC will host the global conference
Next Story