ഖത്തർ അമീറുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsദോഹ: രണ്ടു ദിവസത്തെ ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രിയിൽ ദോഹയിലെത്തിയ പ്രധാനമന്ത്രി വ്യാഴാഴ്ച രാവിലെയായിരുന്നു അമീരി ദിവാനിൽ അമീറുമായി കൂടിക്കാഴ്ച നടത്തിയത്. ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു മോദിയെ അമീർ ഔദ്യോഗികമായി വരവേറ്റത്.
തുടർന്നു നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരം, ഊര്‍ജം, നിക്ഷേപം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം എന്നിവ ചര്‍ച്ചയായി. ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ മോദി അമീറിന് നന്ദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ രാത്രി ഖത്തര്‍ സമയം ഒമ്പതരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദോഹയിലെത്തിയത്. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി, ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആൽഥാനി ഒരുക്കിയ അത്താഴവിരുന്നിൽ മോദി പങ്കെടുത്തു. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി.
ദുബൈ സന്ദർശനം കഴിഞ്ഞായിരുന്നു പ്രധാനമന്ത്രി ഖത്തറിലേക്ക് പറന്നത്. 2016 ജൂണിൽ നടത്തിയ സന്ദർശനത്തിനു ശേഷം ആദ്യത്തെ ഖത്തർ സന്ദർശനമാണിത്. ഖത്തറിൽ തടവിലായിരുന്നു എട്ട് മുൻ ഇന്ത്യൻ നാവികരുടെ മോചനം സാധ്യമായി അവർ നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ഖത്തർ സന്ദർശന പ്രഖ്യാപനം. നാവികരുടെ മോചനം സാധ്യമാക്കിയതിൽ അദ്ദേഹം ഖത്തർ അമീറിന് നന്ദി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.