ജിവാൻ ഐലൻഡ് സന്ദർശിച്ച് പ്രധാനമന്ത്രി
text_fieldsദോഹ: പേൾ ഖത്തറിലെ പുത്തൻ ടൂറിസ്റ്റ് കേന്ദ്രമായ ജിവാൻ ഐലൻഡ് സന്ദർശിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനിക്കു കീഴിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മേഖലകൾ പ്രധാനമന്ത്രി നടന്നു കണ്ടു. ക്രിസ്റ്റൽ വാക് വേ, കടലിനോട് ചേർന്നുള്ള നടപ്പാത തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണം. യു.ഡി.സി ഖത്തറാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
അംബരചുംബികളായ കെട്ടിങ്ങൾക്കിടയിൽ ക്രിസ്റ്റൽ മേൽക്കൂരകളാൽ തലയുയർത്തി നിലക്കുന്ന നടപ്പാതയാണ് ക്രിസ്റ്റൽ വാക് വേ. യു.ഡി.സിയുടെ ഏറ്റവും പുതിയ പദ്ധതി എന്ന നിലയിൽ ഇതിനകം തന്നെ ഈ പ്രദേശം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.