അധ്യാപകർക്ക് പ്രധാനമന്ത്രിയുടെ ആദരവ്
text_fieldsദോഹ: അന്താരാഷ്ട്ര അധ്യാപക ദിനത്തിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച 27 അധ്യാപകരെ ആദരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി പ്രശംസാപത്രവും പുരസ്കാരങ്ങളും വിതരണം ചെയ്തു.
മികച്ച ഭാവിതലമുറയെ വാർത്തെടുക്കുകയും, അതിനായി സമർപ്പിച്ച ഔദ്യോഗിക ജീവിതത്തിനുമുള്ള അംഗീകാരമായാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്ന അധ്യാപകരുടെ സേവനങ്ങളെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽജാബിർ പ്രശംസിച്ചു. 20ലേറെ വർഷത്തോളം അധ്യാപന മേഖലയിൽ മികച്ച സംഭാവനകൾ നൽകിയവരെയാണ് ആദരിച്ചത്. ചടങ്ങിൽ ‘നമ്മുടെ കുട്ടികളുടെ ഭാവി നിങ്ങളുടെ കൈകളിൽ’ എന്ന പേരിലെ പദ്ധതിയുടെ മന്ത്രി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ അധ്യാപകരെ വളർത്തിയെടുക്കുന്നതാണ് പദ്ധതി. വിവിധ പരിശീലന പരിപാടികളും, ഭരണ നിർവഹണ മേഖലയിലെ ജീവനക്കാരെ അധ്യാപകരാക്കാൻ പ്രോത്സാഹിപ്പിക്കുന ‘തംകീൻ’ പദ്ധതിയും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.