സ്വകാര്യ സുരക്ഷ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് വേണം; പരിശീലനവും
text_fieldsദോഹ: കൃത്യമായ പരിശീലനവും ഐ.ഡി കാർഡുകളും നൽകിയതിന് ശേഷം മാത്രമേ സുരക്ഷ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് സ്വകാര്യ സുരക്ഷ കമ്പനികൾക്ക് ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം. സുരക്ഷ ജീവനക്കാർ നിർബന്ധമായും പരിശീലനം നേടിയിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
സ്വകാര്യ സുരക്ഷ ഗാർഡുകളുടെ ഉത്തരവാദിത്തങ്ങളും മന്ത്രാലയത്തിലെ എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് മിഷൻസ് സുരക്ഷ വകുപ്പിെൻറ സേവനങ്ങളും സംബന്ധിച്ച് മന്ത്രാലയം നടത്തിയ വെബിനാറിലാണ് മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിെൻറ ൈപ്രവറ്റ് സെക്യൂരിറ്റി കമ്പനീസ് സെക്ഷൻ മേധാവി മേജർ ഹമദ് ജാബിർ അൽ ഹെൻസാബ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എസ്റ്റാബ്ലിഷ്മെൻറ്സ് ആൻഡ് മിഷൻസ് സെക്യൂരിറ്റി വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സാമൂഹിക സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിൽ പൊതുസുരക്ഷക്ക് ശേഷമുള്ള രണ്ടാമത്തെ സുപ്രധാന ഘടകമായാണ് സ്വകാര്യ സുരക്ഷ കമ്പനികളെ പരിഗണിക്കുന്നതെന്ന് മേജർ അൽ ഹെൻസാബ് പറഞ്ഞു. സമൂഹത്തിെൻറ സുരക്ഷ പൊതു, സ്വകാര്യ സുരക്ഷ വകുപ്പുകളുടെ സംയുക്ത ഉത്തരവാദിത്തമായാണ് കാണുന്നത്. ആശുപത്രികൾ, ബാങ്കുകൾ, സ്കൂളുകൾ, സുപ്രധാന ഓഫിസുകൾ എന്നിവിടങ്ങളിലും വമ്പൻ മേളകളിലും കായിക ചാമ്പ്യൻഷിപ്പുകളിലും ടൂർണമെൻറുകളിലും സ്വകാര്യ സുരക്ഷ വകുപ്പ് നിർവഹിക്കുന്ന ഉത്തരവാദിത്തങ്ങൾ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.