നടപടികൾ വേഗത്തിലാക്കാം: 'ആപ്പു'മായി പബ്ലിക് േപ്രാസിക്യൂഷൻ
text_fieldsദോഹ: നിയമനടപടികൾ വേഗത്തിലാക്കുന്നതിെൻറ ഭാഗമായി ഖത്തർ പബ്ലിക് േപ്രാസിക്യൂഷൻ 46ഓളം സേവനങ്ങളുമായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കി. പൊതുജനങ്ങൾക്കായി േപ്രാസിക്യൂഷന് കീഴിലുള്ള ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഇൻഫർമേഷൻ ടെക്നോളജി വിഭാഗമാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്.
2016ൽ പബ്ലിക് േപ്രാസിക്യൂഷൻ ആരംഭിച്ച ആപ്പിെൻറ രണ്ടാം പതിപ്പാണിത്. പബ്ലിക് േപ്രാസിക്യൂഷെൻറ ഇ–സർവിസ് പോർട്ടൽ വഴിയുള്ള എല്ലാ ഇലക്േട്രാണിക് സേവനങ്ങളും പുതിയ ആപ്പിലൂടെ ലഭ്യമാകും.
നിയമലംഘനങ്ങൾക്കുള്ള പിഴയടക്കൽ, കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വെരിഫിക്കേഷനും ഫോളോ അപ്പും, കേസ് റിപ്പോർട്ടുകൾ, പരാതികളുടെ ഫോളോ അപ്, അപേക്ഷ സമർപ്പിക്കൽ, കേസ് സെഷനുകളുടെ തീയ്തി അറിയുക, കമ്യൂണിക്കേഷൻ ഫയലുകളുടെ ഫോട്ടോകോപ്പി ലഭ്യമാക്കുക തുടങ്ങി 46ഓളം സേവനങ്ങളാണ് പുതിയ ആപ്പിലുള്ളത്. വ്യക്തികൾ, നിയമസ്ഥാപനങ്ങൾ, ഗവ. ഏജൻസികൾ, സ്വകാര്യ കമ്പനികൾ തുടങ്ങി എല്ലാവിഭാഗം ഉപഭോക്താക്കൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ് വികസിപ്പിച്ചിരിക്കുന്നത്. അറബി, ഇംഗ്ലീഷ് ഭാഷകളിലായി ആൻേഡ്രായിഡ്, ഐ.ഒ.എസ് സ്മാർട്ട് ഫോണുകളിൽ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നാഷനൽ ഓതൻറിക്കേഷൻ സിസ്റ്റത്തിലൂടെയാണ് (എൻ.എ.എസ്) ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കുക.
കോവിഡ് സാഹചര്യത്തിലുൾപ്പെടെ പബ്ലിക് േപ്രാസിക്യൂഷൻ സേവനങ്ങൾ ഡിജിറ്റൽവത്കരിക്കാനായി വിവിധ മേഖലകളിൽനിന്ന് വലിയ ആവശ്യങ്ങൾ ഉയർന്നിരുന്നതായും ഇതിെൻറ ഭാഗമായാണ് കൂടുതൽ സേവനങ്ങളുമായി പുതിയ ആപ് വികസിപ്പിച്ചിരിക്കുന്നതെന്നും ഐ.ടി വിഭാഗം മാനേജർ മർയം ഹാജി അബ്ദുല്ല പറയുന്നു.
ആപ്പിൽ ലോഗിൻ ചെയ്യാതെ തന്നെ കേസുകളുടെയും വിധികളുടെയും സ്റ്റാറ്റസ് പരിശോധിക്കാനും അപേക്ഷകളിലെ സ്റ്റാറ്റസ് അറിയാനും സാധിക്കും. ഡെപ്പോസിറ്റ് പേമെൻറ്, പിഴ, ജാമ്യത്തുക, വിവിധ ഫീസുകൾ അടക്കാനും ആപ് ലോഗിൻ ചെയ്യേണ്ടതില്ല.
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ, നിയമസ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ, സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സേവനങ്ങൾ, ഗവൺമെൻറ് സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ എന്നിങ്ങനെയാണ് ആപ്പിൽ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
നിസ്സാര കേസുകൾക്കും മറ്റു നടപടികൾക്കുമായി കോടതിയും ഓഫിസുകളും കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് ആപ് ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ–ഗവൺമെൻറ് ഇടപാടുകളിലേക്കുള്ള പരിവർത്തനം വലിയ പ്രാധാന്യത്തോടെയാണ് പബ്ലിക് േപ്രാസിക്യൂഷൻ കാണുന്നത്.
ഡിജിറ്റൽ ഗവൺമെൻറ് പദ്ധതി നടപ്പിലാക്കുന്നതിനായി മറ്റു സർക്കാർ സ്ഥാപനങ്ങളുമായി പബ്ലിക് േപ്രാസിക്യൂഷൻ ചർച്ചകൾ നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.