‘സ്വതന്ത്രവാദം കുടുംബഭദ്രത തകർക്കും’
text_fieldsദോഹ: സമൂഹത്തിൽ പ്രചരിക്കുന്ന അധാർമികതയും അരാജകത്വവും വ്യാപകമാകാൻ കാരണം അതിരുകളില്ലാത്ത സ്വതന്ത്രവാദമാണെന്നും അത് കുടുംബഭദ്രത തകർക്കുമെന്നും ക്യു.കെ.ഐ.സി പ്രഫഷനൽ വിങ് സംഘടിപ്പിച്ച പ്രഫഷനൽസ് ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.
നവ ലിബറൽ വാദങ്ങൾ നൂറ്റാണ്ടുകൾ കൊണ്ട് നാം നേടിയ നവോത്ഥാന മുന്നേറ്റങ്ങളിൽനിന്ന് പിന്നോട്ട് വലിക്കുന്നതാണെന്ന് മുഖ്യാതിഥിയായി സംസാരിച്ച വിസ്ഡം സ്റ്റുഡന്റ്സ് പ്രസിഡന്റ് അർഷദ് അൽഹികമി ചൂണ്ടിക്കാട്ടി. മതനിരാസ പ്രവർത്തനങ്ങളിലേക്ക് സമൂഹത്തെയും യുവത്വത്തെയും നയിക്കാനുള്ള കൊണ്ട്പിടിച്ച ശ്രമങ്ങളിലാണ് പലരും. ധാർമിക മൂല്യം മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തം പ്രഫഷനൽസ് ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാവിഭാഗം ജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സമ്മേളനം റിയാദ മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീൻ സ്വലാഹി, മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, നിയാസ് കാവുങ്ങൽ, ഡോ. അസീം മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
നഴ്സറി വിദ്യാർഥികൾക്കായുള്ള ‘ലിറ്റിൽ വിങ്സി’ന് അസ്ലം കാളികാവ്, ജൈസൽ എന്നിവർ നേതൃത്വം നൽകി. ബാലാവകാശ കമീഷൻ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർഥി സംഗമം ആവശ്യപ്പെട്ടു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സുരക്ഷ വലയങ്ങളിൽ നിന്ന് കുട്ടികളെ അടർത്തിയെടുത്ത് അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന ബാലാവകാശ കമീഷന്റെ സമീപനം പ്രതിഷേധാർഹമാണെന്നും കമീഷൻ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു. ‘സ്വതന്ത്രവാദം കുടുംബഭദ്രത തകർക്കും’മുജീബ് റഹ്മാൻ മിശ്കാത്തി, മുഹമ്മദ് അസ്ലം, പി.കെ. ഹസീബ്, അൻസാർ ഇബ്നു ഉസ്മാൻ, തമീം ഇബ്നു സലീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.