വാഹന രജിസ്േട്രഷനിൽ വൻ കുതിപ്പ്
text_fieldsദോഹ: ഖത്തറിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വൻ കുതിപ്പ് നടത്തിയതായി റിപ്പോർട്ട്. സ്വകാര്യ, യാത്രാ വാഹനങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ആഗസ്റ്റിൽ കാര്യമായ വർധനയുണ്ടായതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗസ്റ്റിൽ 6984 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ടത്. 2020 ആഗസ്റ്റ് മാസവുമായുള്ള താരതമ്യപ്രകാരം 53 ശതമാനമാണ് വർധന. ഈ വർഷം ജൂലൈയുമായുള്ള താരതമ്യപ്രകാരം 28.4 ശതമാനവും വർധനയുണ്ടായി. പുതിയ രജിസ്ട്രേഷനിൽ 4658ഉം സ്വകാര്യവാഹനങ്ങളാണ്. 2020 ആഗസ്റ്റിലേക്കാൾ 62.5 ശതമാനവും കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ 39.6 ശതമാനവും വർധനയുണ്ടായതായി കണക്കുകൾ വെളിപ്പെടുത്തുന്നു. ആഗസ്റ്റിലെ ആകെ വാഹന രജിസ്ട്രേഷെൻറ 66.69 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. 1624 എണ്ണം ട്രാൻസ്പോർട്ട് വാഹനങ്ങളാണ് ഈ ആഗസ്റ്റിൽ രജിസ്റ്റർ ചെയ്തത്. ഇവയിലും മുൻവർഷത്തേക്കാൾ വർധനയുണ്ടായി. 2020 ആഗസ്റ്റ് മാസത്തേക്കാൾ 55.3 ശതമാനവും ഈ വർഷം ജൂലൈ മാസത്തേക്കാൾ 11.5 ശതമാനവും വർധനവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആഗസ്റ്റിലെ ആകെ രജിസ്ട്രേഷനിൽ 23.15 ശതമാനമാണ് ട്രാൻസ്പോർട്ട് വാഹനങ്ങൾ. സ്വകാര്യ മോട്ടോർ സൈക്കിൾ രജിസ്ട്രേഷനിലും ആഗസ്റ്റിൽ വൻ വർധനയുണ്ടായി. 412 മോട്ടോർ സൈക്കിളുകളാണ് ഈ ആഗസ്റ്റിൽ പുതുതായി രജിസ്റ്റർ ചെയ്തത്. 2020 ആഗസ്റ്റിലേതിനേക്കാൾ 52 ശതമാനവും കഴിഞ്ഞ ജൂലൈ മാസത്തേക്കാൾ 38.7 ശതമാനവുമാണ് വർധന. വാഹന രജിസ്ട്രേഷൻ കാൻസലിങ്ങിലും ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. ആഗസ്റ്റിൽ 2277 വാഹന രജിസ്ട്രേഷൻ കാൻസലിങ്ങാണ് നടന്നത്്. ഇത് മുൻവർഷത്തെയും മുൻ മാസത്തേതുമായി താരതമ്യം ചെയ്യുേമ്പാൾ 57.5 ശതമാനവും 26.1 ശതമാനവും കൂടുതലാണ്. ഡ്രൈവിങ് ലൈസൻസിലും വർധന വാഹനപ്പെരുക്കം പോലെ തന്നെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയവരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായതായി പി.എസ്.എ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 7791 പുതിയ ഡ്രൈവിങ് ലൈസൻസുകളാണ് അധികൃതർ അനുവദിച്ചത്. ഈ വർഷം ജൂലൈയെക്കാൾ 55.2 ശതമാനം കൂടുതലായി അനുവദിച്ചു. 5020 പേർക്കാണ് ജൂലൈയിൽ ലൈസൻസ് നൽകിയത്. 2020 ആഗസ്റ്റ് മാസത്തേക്കാൾ 99.5 ശതമാനം പേർക്ക് കൂടുതലായി ലൈസൻസ് നൽകി. 3906 ആറായിരുന്നു കഴിഞ്ഞ വർഷത്തെ കണക്ക്. അതേമസയം, ഖത്തർ സെൻട്രൽ ബാങ്കിെൻറ കണക്കുപ്രകാരം വാഹന വായ്പയുടെ തോത് ഗണ്യമായി കുറഞ്ഞു. ഖത്തരികളുടേത് 29.23 ശതമാനവും പ്രവാസികളുടേത് 19.23 ശതമാനവുമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 111 കോടി റിയാൽ ആയിരുന്നെങ്കിൽ ഈ വർഷം ആഗസ്റ്റിൽ 21 ലക്ഷം റിയാൽ മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.