കുട്ടികളുടെ കിടക്കക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ഗുളികകൾ പിടികൂടി
text_fieldsദോഹ: കുട്ടികളുടെ കിടക്കക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നിരോധിത ഗുളികയായ കാപ്റ്റാഗണിന്റെ വൻ ശേഖരം ഖത്തർ കസ്റ്റംസ് പിടികൂടി. 9,156 ഗുളികളാണ് പിടിച്ചെടുത്തത്. കുട്ടികളുടെ മെത്തകൾ അടങ്ങിയ പാഴ്‌സൽ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നായി ഉപയോഗിക്കുന്ന കാപ്റ്റഗൺ ഗുളികകളുടെ വൻ ശേഖരം കണ്ടെത്തിയത്. പോസ്റ്റൽ കൺസൈൻമെന്റ്സ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിക്കുന്ന കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ ഓഫ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്സ് ആണ് ഗുളികകൾ പിടിച്ചെടുത്തത്.
രാജ്യത്തിനകത്തേക്ക് കടത്താൻ ശ്രമിച്ച തോക്കും തിരകളും നാലു ദിവസം മുമ്പ് ഖത്തർ കസ്റ്റംസ് പിടികൂടിയിരുന്നു. പിസ്റ്റളും 50 വെടിയുണ്ടകൾ നിറച്ച പെട്ടിയും തിര നിറക്കുന്ന അറയുമാണ് ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.