പ്രവാചക സ്നേഹം വിളിച്ചോതി സമാപന സമ്മേളനം
text_fieldsദോഹ: മുഹമ്മദ് നബി ജീവിതം സന്ദേശം എന്ന തലക്കെട്ടിൽ സി.ഐ.സി ദോഹ സോൺ സംഘടിപ്പിച്ച കാമ്പയിന് സമാപനമായി. അൽ വക്റയിലെ ബർവാ വില്ലേജിൽ നടന്ന സമാപന ചടങ്ങ് പ്രാതിനിധ്യം കൊണ്ടും പ്രഭാഷണങ്ങൾ കൊണ്ടും ശ്രദ്ധേയമായി.പ്രവാചകനെ എങ്ങനെയൊക്കെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാലും ചരിത്രത്തെ വളച്ചൊടിച്ച് ഭീതിയുൽപാദിപ്പിക്കാൻ ശ്രമിച്ചാലും ലോകാവസാനം വരെ ജനഹൃദയങ്ങളിൽ മഹാനായ പ്രവാചകന്‍ കൂടുതൽ ശോഭയോടെ നിലനിൽക്കും എന്ന സന്ദേശമായിരുന്നു സമ്മേളനത്തിൽ മുഴങ്ങിക്കേട്ടത്.
സത്യം, നീതി, ധർമം, സമാധാനം എന്നീ പ്രവാചക സന്ദേശങ്ങൾ അനുസ്മരിക്കപ്പെടുമ്പോഴും നിലവിലുള്ള സാഹചര്യത്തിൽ സാമൂഹിക നീതിയോടുള്ള ധിക്കാരങ്ങളെയും അനീതി നിറഞ്ഞ ഭരണകൂട പെരുമാറ്റങ്ങളെയും ശക്തമായി ചെറുക്കാനും നീതി സംസ്ഥാപിക്കാനും മുസ്ലിം ലോകത്തിനു കഴിയാതെ പോകുന്നതെന്തുകൊണ്ടാണെന്നു ചിന്തിക്കണമെന്നും പ്രഭാഷകര്‍ ഓർമപ്പെടുത്തി.
കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാചക ഗാന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെയും മുതിർന്നവരെയും ഉപഹാരങ്ങള്‍ നൽകി ആദരിച്ചു. സി.ഐ.സി ദോഹ സോൺ വൈസ് പ്രസിഡന്റ് ഐ.എം. ബാബു സ്വാഗതം പറഞ്ഞു.സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം സമ്മേളനം ഉദ്ഘാടനം ചെയ്തു. ദോഹ സോൺ പ്രസിഡന്റ് മുഷ്‌താഖ് ഹുസൈൻ അഭിസംബോധന ചെയ്തു.ദോഹ മദ്റസ പ്രിൻസിപ്പൽ ഡോ. അബ്ദുൽ വാസ്സിഅ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ നന്ദിയും സമാപന പ്രാർഥനയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.