Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസികൾക്കെതിരായ...

പ്രവാസികൾക്കെതിരായ പ്രസ്​താവന: വേൾഡ് പ്രവാസി മലയാളി അസോ. പ്രതിഷേധിച്ചു

text_fields
bookmark_border
പ്രവാസികൾക്കെതിരായ പ്രസ്​താവന: വേൾഡ് പ്രവാസി മലയാളി അസോ. പ്രതിഷേധിച്ചു
cancel

ദോഹ: കേരളത്തിൽ കൊറോണ ​ൈവറസിൻെറ സമൂഹ വ്യാപനത്തിന്​ കാരണം പ്രവാസികളാണ് എന്ന തരത്തിലുള്ള ഐ.എം.എ സംസ്ഥാന പ്രസിഡൻറിൻെറ പ്രസ്താവന അപലപനീയമാണെന്ന്​ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ആരോപിച്ചു. വിദേശരാജ്യങ്ങളിൽ കൊറോണക്കെതിരെയുള്ള പ്രതിരോധം ഏറെ ശക്തമാണ്​. ഇത്​ മനസിലാക്കാതെയാണ്​ ഇത്തരത്തിലുള്ള പ്രസ്​താവനകൾ നടത്തുന്നത്​. വെറുതെ പനിയുണ്ടോ എന്നുമാത്രം പരിശോധിച്ച് ഒരു പ്രവാസിയും കേരളത്തിൽ വിമാനമിറങ്ങുന്നില്ല.

പി.സി.ആർ ടെസ്​റ്റ്​ റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ മാത്രമേ പ്രവാസികൾക്ക് വിമാനയാത്ര സാധ്യമാകൂ എന്നിരിക്കേ നടത്തിയ ഈ പ്രസ്താവന അപലപനീയമാണ്. കോവിഡ്​ പ്രധിരോധ നടപടികളിൽ സംസ്​ഥാനം ഏറെ പിന്നോക്കമാണ്​. സമൂഹ വ്യാപനം ഉണ്ടായിട്ടു​െണ്ടങ്കിൽ അതിൻെറ പൂർണ്ണ ഉത്തരവാദി സർക്കാറും നടപടികൾ അനുസരിക്കാത്ത പൊതുസമൂഹവും തന്നെയാണ്. ഈ കഴിഞ്ഞ ഇലക്ഷൻ കാലയളവിൽ കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ്​ പ്രചാരണങ്ങൾ നടത്തിയത്. എന്നിട്ടും കോവിഡിൻെറ സമൂഹവ്യാപന ഉത്തരവാദിത്ത്വം പ്രവാസികളുടെ തലയിൽ മാത്രം കെട്ടിവച്ചു കൈകഴുകാൻ ശ്രമിക്കേണ്ട.

പ്രവാസികൾ നാടിൻെറ നട്ടെല്ലാണ് എന്നുപറയു​േമ്പാഴും അടിക്കടിയുള്ള വിമാനടിക്കറ്റ് വർധന, വിശേഷ ദിവസങ്ങളിൽ ഈടാക്കുന്ന അമിത വിമാനടിക്കറ്റ് നിരക്ക്, നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ തുടങ്ങിയ കാര്യങ്ങളിൽ സർക്കാറുകൾ പ്രവാസികളെ പിഴിയുകയാണ്​. ഇത്തരം നടപടികളിൽനിന്ന്​ എല്ലാവരും പിന്തിരിയണമെന്നും​ അസോസിയേഷൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imaqatar news
Next Story