പി.ടി. തോമസ്, ടി.എച്ച്. മുസ്തഫ അനുസ്മരണം
text_fieldsദോഹ: ഇൻകാസ് ഖത്തർ എറണാകുളം ജില്ല കമ്മിറ്റി നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ അഡ്വ. പി.ടി. തോമസ്, ടി.എച്ച്. മുസ്തഫ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് എറണാകുളം ജില്ല പ്രസിഡന്റ് പി.ആർ. ദിജേഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി കെ.വി. ബോബൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, രക്ഷാധികാരികളായ കെ.കെ. ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി ട്രഷറർ റിഷാദ് മൊയ്തീൻഎന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷിജു കുര്യാക്കോസ് സ്വാഗതവും, ട്രഷറർ ബിനീഷ് കെ. അഷറഫ് നന്ദിയും രേഖപ്പെടുത്തി. ഡേവിസ് ഇടശ്ശേരി, ഷെമീർ പുന്നൂരാൻ, എം.എം. മൂസ, ബിനു പീറ്റർ, പി.ടി. മനോജ്, എൽദോസ് സി.എ, എൽദോ എബ്രഹാം, നബിൽ മുഹമ്മദ്, പി.ആർ. രാമചന്ദ്രൻ, ജയ രാമചന്ദ്രൻ, സിറിൽ ജോസ്, ബെൻസൺ ചാണ്ടി, അശ്വിൻ ആർ. കൃഷ്ണ, ബൈജു ദാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.