Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപു​ർ​ബ​യാ​ൻ...

പു​ർ​ബ​യാ​ൻ ചാ​റ്റ​ർ​ജി- അം​ബി സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രു​ടെ ക​ച്ചേ​രി നാ​ളെ

text_fields
bookmark_border
qatar news
cancel

ദോ​ഹ: രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം നേ​ടി​യ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സി​ത്താ​ർ വാ​ദ​ക​ൻ പു​ർ​ബ​യാ​ൻ ചാ​റ്റ​ർ​ജി​യും ഇ​ന്ത്യ​യി​​ലെ ക്ലാ​സി​ക്ക​ൽ വ​യ​ലി​നി​സ്റ്റി​ലെ ഏ​റ്റ​വും പ്ര​മു​ഖ​രി​ലൊ​ര​ളാ​യ അം​ബി സു​ബ്ര​ഹ്മ​ണ്യ​വും ഒ​ന്നി​ക്കു​ന്ന സം​ഗീ​ത ക​ച്ചേ​രി​ക്ക് ശ​നി​യാ​ഴ്ച ഖ​ത്ത​റി​ലെ പു​ൾ​മാ​ൻ ​ദോ​ഹ ഹോ​ട്ട​ലി​ലെ അ​ൽ തു​റാ​യ ബാ​ൾ റൂം ​വേ​ദി​യാ​കും.

ഹി​ന്ദു​സ്ഥാ​നി, ക​ർ​ണാ​ട​ക സം​ഗീ​ത പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ സം​യോ​ജ​ന​മാ​യാ​ണ് ‘ഗം​ഗാ കാ​വേ​രി’ എ​ന്ന പേ​രി​ൽ ക​ച്ചേ​രി ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന എ​ല്ലാ ഫെ​സ്റ്റി​വ​ലു​ക​ളി​ലും നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര ഉ​ത്സ​വ​ങ്ങ​ളി​ലും പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച പ്ര​താ​പ​വു​മാ​യാ​ണ് പു​ർ​ബ​യാ​ൻ ചാ​റ്റ​ർ​ജി എ​ത്തു​ന്ന​ത്.

നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ സം​ഗീ​ത​ജ്ഞ​നാ​ണ് അം​ബി സു​ബ്ര​ഹ്മ​ണ്യം. ത​ബ​ല​യി​ൽ ത​ന​യ് റേ​ഗെ​യും മൃ​ദം​ഗ​ത്തി​ൽ ഫാ​ൽ​ഗു​ൻ പ​രു​പ​ള്ളി​യും അ​നു​ഗ​മി​ക്കും.

ബീ​റ്റ്‌​സ് ആ​ൻ​ഡ് ട്യൂ​ൺ​സ് ഇ​വ​ന്റ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റ് ക്യൂ ​ടി​ക്ക​റ്റ്സ് വ​ഴി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:concertQatar News
News Summary - Purbayan Chatterjee- Ambi Subrahmanyam concert tomorrow
Next Story