ഗരങ്കാവൂ; ആഘോഷവുമായി ക്യൂ ടീം
text_fieldsക്യൂ ടീം കുട്ടികൾക്കായി സംഘടിപ്പിച്ച ഗരങ്കാവൂ ആഘോഷത്തിൽനിന്ന്
ദോഹ: ക്യൂ ടീം തിരൂർ നേതൃത്വത്തിൽ കുട്ടികൾക്കായി ഗരങ്കാവൂ ആഘോഷം സംഘടിപ്പിച്ചു. കുട്ടികളും കുടുംബങ്ങളുമടക്കം നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ ഖത്തറിന്റെ പൈതൃകവും പാരമ്പരാഗതവുമായ ആചാരങ്ങൾ പരിചയപ്പെടുത്തി.
കുട്ടികളുടെ നോമ്പ് ആഘോഷമായി റമദാൻ 14ന് ഖത്തറിലെ സ്വദേശികൾക്കിടയിൽ നടക്കുന്ന ഗരങ്കാവുവിന്റെ ഭാഗമായാണ് പ്രവാസി മലയാളി കുടുംബങ്ങൾക്കായി ക്യൂ ടീം പരിപാടി നടത്തിയത്. ചടങ്ങിൽ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്യൂ ടീം ആർട്സ് വിങ് കൺവീനർ സമീർ അരീക്കാട് ഗാനരചനയും സുനിൽ തിരൂർ സംഗീതസംവിധാനവും നിർവഹിക്കുന്ന അവർ മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു. കലാ പ്രവർത്തകൻ മുത്തു ഐ.സി.ആർ.സി ക്യൂ ടീം പ്രസിഡന്റ് നൗഫൽ എം.പിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
മുഹ്സിൻ തളിക്കുളത്തിന്റെ സംവിധാനത്തിലാണ് ആൽബം പുറത്തിറക്കുന്നത്. പരിപാടിക്ക് സാബിക്, സാലിക്, സമീർ അരീക്കാട്, മുനീർ വാൽക്കണ്ടി, കെ.പി. ഫസൽ, അക്ബർ വെളിയങ്കോട്, അഫ്സൽ, വഹീദ്, ഫസീല, മുബഷിറ, മുനീബ, റാഹില എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.