Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപരിസ്ഥിതി സൗഹൃദ...

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് മുന്നേറി ഖത്തർ

text_fields
bookmark_border
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്ക് മുന്നേറി ഖത്തർ
cancel
camera_alt

ഇലക്​ട്രിക്​ ബസ്

ദോഹ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്ക് മുന്നേറി ഖത്തർ. ഇതി​െൻറ ഭാഗമായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം ഇലക്ട്രിക് ബസുകൾക്കായി കഴിഞ്ഞ ദിവസം ടെൻഡർ വിളിച്ചു.ഇലക്ട്രിക് ബസ്​ റാപിഡ് ട്രാൻസിറ്റ് വാഹനങ്ങൾ വിതരണം ചെയ്യുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള ടെൻഡറാണ് മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്. ഇതിെൻറ വിവരങ്ങൾ മന്ത്രാലയംതന്നെ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവിട്ടു. പരിസ്​ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.

2022 ആകുമ്പോഴേക്ക് പൊതുഗതാഗത ബസുകളിൽ 25 ശതമാനവും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കുമെന്ന് ആഴ്ചകൾക്കു മുമ്പ്​ ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.പൊതുഗതാഗത ബസുകൾക്ക് പുറമെ, പബ്ലിക് സ്​കൂൾ ബസുകൾ, ദോഹ മെട്രാ ഫീഡർ ബസുകൾ എന്നിവയെല്ലാം ഘട്ടം ഘട്ടമായി ഇലക്ട്രിക് ബസുകളാക്കി മാറ്റും. 2030ഓടെ കാർബൺ വിസരണം കുറച്ചുകൊണ്ട് പരിസ്ഥിതി സുസ്ഥിരതയെന്ന ലക്ഷ്യത്തിലേക്കാണ് ഖത്തർ മുന്നേറുന്നത്.

2022 ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിനുള്ള പ്രധാന ബസ്​ സർവിസുകൾക്ക് ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് മാസ്​ ട്രാൻസിറ്റ് ബസുകൾ ഉപയോഗിക്കപ്പെടുന്ന പ്രഥമ ഫിഫ ലോകകപ്പ് ടുർണമെൻറ് കൂടിയായിരിക്കും ഖത്തറിൽ നടക്കാനിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ, കാർബൺ ന്യൂട്രൽ ലോകകപ്പാണ് ലോകത്തിനു മുന്നിൽ ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്.

2018ൽ കഹ്റമ, മുവാസലാത്ത്, ചൈന ഹാർബർ എൻജിനീയറിങ്​ കമ്പനി എന്നിവയുമായി സഹകരിച്ച് ഇലക്ട്രിക് ബസുകളുടെ പരീക്ഷണ ഓട്ടം മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030​െൻറ ലക്ഷ്യങ്ങളുമായി ചേർന്ന് സമഗ്രവും ലോകോത്തര നിലവാരത്തിലുള്ളതും സുരക്ഷിതവുമായ സർവിസുകൾ ജനത്തിലേക്ക് എത്തിക്കുന്നതിെൻറ ശ്രമങ്ങളിലാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം.

അതേസമയം, പരിസ്ഥിതി സൗഹൃദ, സുസ്ഥിര ഗതാഗതത്തിലേക്ക് പ്രചോദനം നൽകുന്നതിെൻറ ഭാഗമായി രാജ്യത്തുടനീളം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ്​ സ്​റ്റേഷനുകൾ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തരി ദിയാറുമായി സഹരിച്ച് 10 ഇ.വി ചാർജിങ്​ സ്​റ്റേഷനുകളാണ് കഹ്റമ ലുസൈൽ സിറ്റിയിൽ നിർമിക്കുന്നത്. രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറി റാസ്​ അബൂ ഫുൻതാസ്​ ഫ്രീസോണിൽ നിർമിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട് നിർണായക കരാറിൽ ഖത്തർ ഫ്രീസോൺ അതോറിറ്റി (ക്യു.എഫ്.ഇസഡ്.എ) ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ്​ മൊബിലിറ്റിയുമായി ഒപ്പുവെച്ചിരിക്കുന്നത്.

ഗൗസിൻ കമ്പനിയും ഖത്തറിലെ അൽ അത്വിയ്യ മോട്ടോർസ്​ ആൻഡ് േട്രഡിങ്​ കമ്പനിയും ചേർന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്​. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാർബൺ പുറന്തള്ളൽ കുറഞ്ഞ വാഹനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ്​ ഇതിലൂടെ യാഥാർഥ്യമാവുക.

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമായി രാജ്യത്തെ പ്രഥമ ഫോട്ടോവോൾട്ടേക്ക് ചാർജിങ്​ സ്​റ്റേഷൻ ഈയടുത്ത്​ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) തുറന്നിരുന്നു.മിസൈമീറിലെ കഹ്റമാ കോംപ്ലക്സിലാണ് സൗരോർജ ചാർജിങ്​ സ്​റ്റേഷൻ പ്രവർത്തനമാരംഭിച്ചത്.270 ചതുരശ്രമീറ്റർ വിസ്​തൃതിയിൽ സ്ഥാപിച്ചിരിക്കുന്ന സ്​റ്റേഷനിലെ 216 ഫോട്ടോവോൾട്ടേക്ക് പാനലുകൾ വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക. പാനലുകളിൽനിന്നായി 72 കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar transportationelectric bus
Next Story