ആകാശയാത്രയിൽ കൂട്ടായി മ്യൂസിയം കഥകൾ
text_fieldsദോഹ: ഖത്തർ എയർവേസിനൊപ്പം ആകാശ യാത്രയിൽ ഇനി രാജ്യത്തിന്റെ പൈതൃകവും ചരിത്രവും കാഴ്ചകളുമെല്ലാം ആസ്വദിച്ച് പറക്കാം. ഖത്തർ എയർവേസിന്റെ ഇൻൈഫ്ലറ്റ് വിനോദ സംവിധാനമായ ഒറിക്സ് വണിൽ ഖത്തർമ്യൂസിയം ചാനൽ കൂടി ലഭ്യമായി തുടങ്ങുന്നതോടെ യാത്രക്കാർക്ക് വേറിട്ട ആകാശസഞ്ചാരം ഒരുങ്ങും. ഖത്തറിന്റെ സമ്പന്നമായ പൈതൃകവും, സംസ്കാരവും വിനോദവുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സഞ്ചരിക്കുന്ന യാത്രക്കാർക്ക് ആസ്വാദ്യകരമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തങ്ങളുടെ സാംസ്കാരിക വൈവിധ്യം ലോകത്തിനു മുമ്പാകെ തുറന്നു നൽകാൻ കൂടിയാണ് ഈ സൗകര്യം ഖത്തർ മ്യൂസിയം ഉപയോഗപ്പെടുത്തുന്നത്.
കലാകാരന്മാരും ക്യുറേറ്റർമാരുമായുള്ള അഭിമുഖങ്ങൾ, കഥാവിവരണം, ഡോക്യുമെൻററികൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ഖത്തർ മ്യൂസിയം ചാനലിലൂടെ ഒറിക്സ് വണിൽ ലഭ്യമാകും. ഖത്തർ എയർവേസുമായുള്ള ഈ പങ്കാളിത്തം അഭിമാനകരമാണെന്നും,ലോകമെങ്ങുമുള്ള യാത്രക്കാരിലേക്ക് രാജ്യത്തിന്റെ പൈതൃകം ഉൾപ്പെടെ വിവരിക്കാനുള്ള അവസരമാണിതെന്നും ഖത്തർ മ്യൂസിയംസ് സി.ഇ.ഒ മുഹമ്മദ് അൽ റുമൈഹി പറഞ്ഞു. മ്യൂസിയം ഡോക്യുമെൻറുകൾ, നാടോടിക്കഥകൾ പറയുന്ന അനിമേഷൻ ചിത്രീകരണങ്ങൾ, മ്യൂസിയം ഗാലറികളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ നൃത്തങ്ങൾ, ദോഹയിലെ വിദൂര ഭൂപ്രകൃതിയും പൊതു കലാസൃഷ്ടികളും പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററികൾ, മ്യൂസിയം ടൂർ, ഖത്തറിന്റെ സാംസ്കാരിക വൈവിധ്യം വിവരിക്കുന്ന സിനിമകൾ, പാചകരീതി എന്നിവയും ഒറിക്സ് ഇന്നിലൂടെ ആസ്വാദകരിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.