ഇൻറർമിലാന്റെ പങ്കാളിയായി ഖത്തർ എയർവേസ്
text_fieldsദോഹ: ഇറ്റാലിയൻ ഫുട്ബാൾ ക്ലബായ ഇൻറർമിലാന്റെ പ്രധാന ട്രെയിനിങ് കിറ്റ് പാർട്ണറായി ഖത്തർ എയർവേസ്. 2024-2025 സീസണിലെ പുതിയ പരിശീലന കിറ്റ് പുറത്തിറക്കുന്നതിനോടനുബന്ധിച്ചാണ് ഖത്തർ എയർവേസും ഇന്റർമിലാനും തമ്മിലുള്ള പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചത്. ക്ലബിന്റെ ഔദ്യോഗിക പരിശീലന കിറ്റ് പങ്കാളിയാകുന്നതോടൊപ്പം, അവരുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയും ഖത്തർ എയർവേസ് തന്നെയാണ്.
പുതിയ പങ്കാളിത്തം നിലവിൽ വന്നതോടെ സീരി എ, കോപ്പ ഇറ്റാലിയ, ഫിഫ ക്ലബ് ലോകകപ്പ് 2025, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവയുൾപ്പെടെ എല്ലാ മത്സരങ്ങളുടെയും പരിശീലന കിറ്റുകളിലും വാം അപ്പ് ജഴ്സികളിലും ഖത്തർ എയർവേസ് ലോഗോ ഉണ്ടായിരിക്കും. വിജയകരമായ ആദ്യ സീസണിന്റെ തുടർച്ചയാണ് പുതിയ പ്രഖ്യാപനമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നിരവധി ക്ലബുകൾക്ക് പുറമേ ഫിഫ, യുവേഫ, കോൺകകാഫ് തുടങ്ങിയ ഫെഡറേഷനുകളുമായും ഖത്തർ എയർവേസ് പങ്കാളിത്തം തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.