പ്രതിവർഷം എട്ട് കോടി യാത്രക്കാർ എന്ന ലക്ഷ്യവുമായി ഖത്തർ എയർവേസ്
text_fieldsഖത്തർ എയർവേസ് സി.ഇ.ഒ
ബദർ മുഹമ്മദ് അൽ മീർ
ദോഹ: വ്യോമയാനരംഗത്ത് വൻ കുതിപ്പിനൊരുങ്ങി ഖത്തർ എയർവേസ്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ പ്രതിവർഷ യാത്രക്കാരുടെ ശേഷി എട്ട് കോടിയിലേക്ക് ഉയർത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കമ്പനി സി.ഇ.ഒ സി.ഇ.ഒ ബദർ മുഹമ്മദ് അൽമീർ വ്യക്തമാക്കി.
2030നുള്ളിൽ വാർഷിക യാത്രക്കാരുടെ ശേഷി 50 ദശലക്ഷത്തിൽനിന്ന് 80 ദശലക്ഷമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള വിമാന ഓർഡറുകൾക്കായി എയർബസ്, ബോയിങ് ഉൾപ്പെടെ വിമാനകമ്പനികളുമായി ചർച്ചകൾ നടത്തുന്നതായി ‘ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നാല് കോടിയിലേറെ യാത്രക്കാരാണ് ഖത്തര്‍ എയര്‍വേസില്‍ പറന്നത്. ഈ വര്‍ഷം അത് അഞ്ച് കോടിയിലെത്തുമെന്നാണ് കണക്ക്. അഞ്ച് വര്‍ഷം കൊണ്ട് 2030 ഓടെ പ്രതിവര്‍ഷം എട്ട് കോടി യാത്രക്കാരുമായി പറക്കാനാകുമെന്നാണ് പ്രതീക്ഷ.
250ലേറെ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വേസിനുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഇരുന്നൂറോളം വിമാനങ്ങള്‍ എയര്‍ ബസില്‍നിന്നും ബോയിങ്ങില്നിന്നുമായി ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനായി ഈ കമ്പനികളുമായി ഖത്തര്‍ എയര്‍വേസ് വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുകയാണ് -അദ്ദേഹം വിശദീകരിച്ചു. ലോകത്തെ ഒന്നാം നമ്പർ എയർലൈൻ കമ്പനിയായി മാറുന്നതിനൊപ്പം തന്നെ സേവനത്തിലും ലോകോത്തര നിലവാരവും ഖത്തർ എയർവേസിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിമാനമേഖലയിലുള്ള പ്രധാന എതിരാളികളുടേത് പോലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയല്ല ഖത്തർ എയർവേസ് ലക്ഷ്യമിടുന്നത്. സർവിസുകളുടെ എണ്ണവും യാത്രക്കാരുടെ ശേഷിയും വർധിപ്പിക്കുന്നതിനൊപ്പം ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സേവനവും ഉറപ്പാക്കും. സ്ഥായിയായ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ബദര്‍ അല്‍ മീര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന രീതിയിലായിരിക്കും സര്‍വിസ്. പെട്ടെന്നുള്ള വളര്‍ച്ചക്ക് സുസ്ഥിരതയുണ്ടാകില്ല.,
പെട്ടെന്ന് വളര്‍ന്ന പല കമ്പനികളും യാത്രക്കാര്‍ക്ക് നിരക്കിന് അനുസരിച്ചുള്ള സേവനങ്ങള്‍ നൽകാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.