ഇറാൻ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ സർവിസ് റദ്ദാക്കി ഖത്തർ എയർവേസ്
text_fieldsദോഹ: മേഖലയിലെ സംഘർഷഭീതി തുടരുന്നതിനിടെ ഇറാഖ്, ഇറാൻ, ലബനാൻ, ജോർഡൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾ താൽകാലികമായി റദ്ദാക്കി ഖത്തർ എയർവേസ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് നാല് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവിസുകൾ താൽകാലികമായി റദ്ദാക്കുന്നതായി ഖത്തർ എയർവേസ് അറിയിച്ചത്. അതേസമയം,
ജോർഡനിലെ അമ്മാനിലേക്കുള്ള സർവിസുകൾ പകൽ സമയങ്ങളിൽ മാത്രമായി നിയന്ത്രിച്ചതായും അറിയിച്ചു. നേരത്തേ ഇറാൻ, ഇസ്രായേൽ സംഘർഷഭീതി പടർന്നപ്പോഴും, ബെയ്റൂത്തിൽ സ്ഫോടനവും ആക്രമണവും നടന്നപ്പോഴും ഖത്തർ എയർവേസ് സർവിസുകൾ താൽകാലികമായി റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.