ഖത്തർ എയർവേസ് ബഹിഷ്കരണ പ്രചാരണത്തിൽ ആശങ്കയില്ലെന്ന് സി.ഇ.ഒ അക്ബർ അൽ ബാകിർ
text_fieldsദോഹ: ഇന്ത്യയിലെ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നും ഉയർന്ന ഖത്തർ എയർവേസ് ബഹിഷ്കരണ പ്രചാരണത്തിൽ ആശങ്കയില്ലെന്ന് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽ ബാകിർ. പ്രചാരണത്തിനു പിന്നിൽ തെറ്റിദ്ധരിക്കപ്പെട്ട ചിലരാണ്. ഇതിൽ ആശങ്കയില്ല. ഇത്തരം പ്രചാരണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കാനും താൽപര്യമില്ല. ആർക്കും ആർക്കെതിരെയും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട് -ദോഹയിൽ നടക്കുന്ന ഇന്‍റർനാഷണൽ എയർട്രാൻസ്പോർട് അസോസിയേഷൻ (അയാട്ട) വാർഷിക ജനറൽ ബോഡിക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അക്ബർ അൽ ബാകിർ പറഞ്ഞു.
ഈ മാസം ആദ്യം ഇന്ത്യയിൽ ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ പരാമർശത്തിനെതിരെ ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഖത്തറും, കുവൈത്തും അംബാസഡർമാരെ നേരിട്ട് വിളിപ്പിച്ചാണ് പ്രവാചക നിന്ദയിൽ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ ബി.ജെ.പി പ്രവാചക നിന്ദ നടത്തിയ തങ്ങളുടെ വക്താക്കളെ പുറത്താക്കിയിരുന്നു. തുടർന്നായിരുന്നു ഇന്ത്യയിലെ സംഘ് കേന്ദ്രങ്ങളിൽ നിന്നും ഖത്തറിന്‍റെ ഔദ്യോഗിക എയർലൈൻസായ ഖത്തർ എയർവേസിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്കരണ പ്രചാരണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.