Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാൽനൂറ്റാണ്ട്​ കാലം;...

കാൽനൂറ്റാണ്ട്​ കാലം; നേട്ടങ്ങളുടെ ചിറകിലേറി അക്​ബർ അൽ ബാകിർ പടിയിറങ്ങുന്നു

text_fields
bookmark_border
qatar airways
cancel
camera_alt

സ്​ഥാനമൊഴിയുന്ന ഖത്തർ എയർവേസ്​ സി.ഇ.ഒ അക്​ബർ അൽ ബാകിർ

ദോഹ: 27 വർഷം കൊണ്ട്​ ഖത്തർഎയർവേസിനെ ലോകോത്തര എയർലൈൻ ബ്രാൻഡാക്കി ഉയർത്തി, നേതൃ പദവിയിൽ നിന്നും അക്​ബർ അൽ ബാകിർ പടിയിറങ്ങുന്നു. ഖത്തർ ടൂറിസം ചെയർമാനും, ഖത്തർ എയർവേസ്​ ഗ്രൂപ്പ്​ സി.ഇ.ഒയുമായി രാജ്യത്തിൻെറ വ്യോമയാന, വിനോദ മേഖലയുടെ യശസ്സുയർത്തിയ സേവനത്തിനൊടുവിൽ പിൻഗാമികളിലേക്ക്​ നേതൃസ്​ഥാനം കൈമാറിയാണ്​ അക്​ബൽ അൽ ബാകിൽ ഒഴിയുന്നത്​. നവംബർ അഞ്ചോടെ ഖത്തർ എയർവേസ്​ ഗ്രൂപ്പ്​ സി.ഇ.ഒ പദവിയിൽ നിന്നും പടിയിറങ്ങുമെന്ന്​ കഴിഞ്ഞ ദിവസം കമ്പനിയുടെ ‘എക്​സ്​’ പേജിലൂടെ അറിയിച്ചു.

എഞ്ചി. ബദർ മുഹമ്മദ്​ അൽ മീർ ആണ് ഖത്തർഎയർവേസ്​​ പുതിയ സി.ഇ.ഒ. അക്​ ബർ അൽ ബാകിർ വഹിച്ച ഖത്തർ ടൂറിസം ചെയർമാനായി സഅദ്​ ബിൻ അലി അൽ ഖർജിയെ ​ഞായറാഴ്​ച അമീർ പ്രഖ്യാപിച്ചിരുന്നു.

എഞ്ചി. ബദർ മുഹമ്മദ്​ അൽ മീർ ഖത്തർഎയർവേസ്​​ പുതിയ സി.ഇ.ഒ.

കാൽനൂറ്റാണ്ടിലേറെ നീണ്ട സ്​തുത്യർഹമായ സേവനത്തിലൂടെ ഖത്തർ എയർവേസിനെ ആഗോള തലത്തിൽ ഏറ്റവും വിശ്വസ്​തവും, വ്യോമ മേഖലയിൽ ഒന്നാം സ്​ഥാനക്കാരുമാക്കിയാണ്​ അക്​ബർ അൽ ബാകിർ സ്​ഥാനമൊഴിയുന്നത്​. ഖത്തർ എയർവേസിൻെറയും, ഖത്തർ ടൂറിസത്തിൻെറയും ‘എക്​സ്​ പ്ലാറ്റ്​ഫോമിലെ പേജിൽ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ അഭിനന്ദനവുമായി നിരവധി പേരാണ്​ എത്തിയത്​.

കാൽനൂറ്റാണ്ട്​ കാലം കൊണ്ട്​ ലോകത്തെ മുൻനിര എയർലൈൻ കമ്പനിയായി ഖത്തർ എയർവേസ്​ മാറിയതിനു പിന്നിൽ അക്​ബർ അൽബാകിറിൻെറ കഠിനാധ്വാനവും, സ്​ഥിരോത്സാഹവും ദീർഘ വീക്ഷണവും അഭിനന്ദിക്കപ്പെട്ടു. ഉപഭോക്​തൃ സേവനം, ഉന്നത ഗുണനിലവാരം എന്നിവയിലൂടെ ശ്രദ്ധേയമായ ഖത്തർ എയർവേസ്​ ഏഴു തവണ ലോകത്തെ ഏറ്റവും മികച്ച എയർലൈൻസായി തെരഞ്ഞെടുക്കപ്പെട്ടു.

ഖത്തർഎയർവേസിൻെറ ഹബായ ഹമദ്​ അന്താരാഷ്​ട്ര വിമാനത്താവളം ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമെന്ന ബഹുമതിയും നിരവധി തവണ നേടി. ഫിഫ ലോകകപ്പ്​ ഫുട്​ബൾ, കോവിഡ്​ വ്യാപനം, ഗൾഫ്​ ഉപരോധം തുടങ്ങിയ വെല്ലുവിളിയേറിയ ഘട്ടങ്ങളെ ഏറ്റവും സമർത്ഥമായി ഉപയോഗപ്പെടുത്തയും, ഖത്തർഎയർവേസിനെ അന്താരാഷ്​ട്ര പ്രശസ്​തിയിലേക്ക്​ വളർത്തുകയും ചെയ്​ത നായകൻ എന്ന നിലയിലാണ്​ അക്​ബർ അൽ ബാകിറിനെ കാലം അടയാളപ്പെടുത്തുക.

ഖത്തർ സിവിൽ ഏവിയേഷൻ ഡയറക്​ടറായിരുന്ന ഇദ്ദേഹത്തെ 1997ലായിരുന്നു പിതാവ്​ അമീർ ശൈഖ്​ ഹമദ്​ ബിൻ ഖലീഫ ആൽഥാനി ഖത്തർഎയർവേസ്​ സി.ഇ.ഒ ആയി നിയമിക്കുന്നത്​. പിന്നീട്​ ഖത്തർ എയർവേസിൻെറ ഓരോ വളർച്ചയിലും ഹമദ്​ വിമാനത്താവളം യാഥാർത്ഥ്യമാവുന്നതിലുമെല്ലാം അദ്ദേഹത്തിൻെറ മാനേജ്​മെൻറ്​ വൈദഗ്​ധ്യം നിർണായകമായി. മിഡിൽ ഈസ്​റ്റിലെ യാത്രക്ക്​ മറ്റു രാജ്യങ്ങളുടെ ദേശീയ എയർലൈൻകമ്പനികളെ ആശ്രയിച്ചിരുന്ന കാലത്ത്​ നിന്നും പിച്ചവെച്ചു തുടങ്ങിയ ഖത്തർ എയർവേസ്​, നാല്​ വിമാനങ്ങളിൽ നിന്ന്​ 2003ൽ 28 വിമാനങ്ങളായി ഉയർന്നു.

പിന്നീട്​ ഘട്ടം ഘട്ടമായി വർധിപ്പിച്ച്​ നിലവിൽ 200ൽ ഏറെ വിമാനങ്ങളും 130 ലോകനഗരങ്ങളിലേക്ക്​ സർവീസുമായി ഖത്തർ എയർവേസ്​ ചിറകു വിരിക്കുന്നു. ഇപ്പോൾ രൂപീകരണത്തിൻെറ 25 വർഷം പിന്നിട്ട സ്​ഥാപനം ലോകത്തെ ഏറ്റവും മുൻനിര ബ്രാൻഡുമായി മാറി.

ഈ​ നേട്ടങ്ങളുടെ കൊടുമുടിയിൽ നിന്നാണ്​ അക്​ബർ അൽ ബാകിറിൻെറ പടിയിറക്കം. 1962ൽ ജനിച്ച ഇദ്ദേഹം, മുംബൈ സെൻറ്​ പീറ്റേഴ്​സ്​ ബോഡിങിൽ നിന്നായിരുന്നു സ്​കൂൾ വിദ്യഭ്യാസം നേടിയത്​. തുടർന്ന്​ ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ നിന്നും ഉപരി പഠനവും നേടി. ഇകണോമിക്​സ്​, കൊമേഴ്​സ്​ ബിരുദധാരിയായിരുന്നു. ഹിന്ദി നന്നായി സംസാരിച്ച്​, ഇന്ത്യക്കാരുമായി അടുത്തിടപഴകി, ഒരുപാട്​ മലയാളി സൗഹൃദങ്ങളുള്ള വ്യക്​തിത്വമായി പ്രവാസികൾക്കിടയിലും സ്വീകാര്യനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysQatar News
News Summary - qatar airways group ceo will step down on November 5
Next Story