വേനൽക്കാല യാത്രാ പാക്കേജുകളിൽ ഇളവുകളുമായി ഖത്തർ എയർവേസ് ഹോളിഡേയ്സ്
text_fieldsദോഹ: അവധിക്കാലത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വിമാന ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. സമ്മർ സേവിങ്സ് ഓഫറിന്റെ ഭാഗമായി ‘കുറഞ്ഞ എസ്ക്ലൂസിവ് ഡിസ്കൗണ്ടുകളിൽ കൂടുതൽ അവധി’ വേനൽക്കാല യാത്രാപാക്കേജുകൾ ഖത്തർ എയർവേസ് ഹോളിഡേയ്സ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31നുള്ളിലായി ബുക്ക് ചെയ്യുമ്പോൾ തെരഞ്ഞെടുത്ത പാക്കേജുകൾക്ക് ഇളവുകളോടെയുള്ള പ്രത്യേക നിരക്കാണ് ഖത്തർ എയർവേസ് വാഗ്ദാനം ചെയ്യുന്നത്.
ഇതുകൂടാതെ മാർച്ച് എട്ടിന് മുമ്പായി ബുക്കിങ് സ്ഥിരീകരിച്ചാൽ പരിമിത സമയത്തേക്ക് അധിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രോമോ കോഡ് ഉപയോഗിച്ച് ജി.സി.സിയിൽ എവിടേക്കുമുള്ള യാത്രാ പാക്കേജുകൾക്ക് 500 റിയാലിന്റെ കിഴിവാണ് പ്രഖ്യാപിച്ചത്. ജി.സി.സി ഒഴികെയുള്ള എല്ലാ ഇക്കണോമി ക്ലാസുകൾക്കും ‘QRHIS1000’ എന്ന പ്രോമോ കോഡ് ഉപയോഗിച്ച് 1000 റിയാലാണ് ഇളവ് നൽകുന്നത്. ജി.സി.സി ഒഴികെ എല്ലാ രാജ്യങ്ങളിലേക്കുമുള്ള ബിസിനസ് ക്ലാസ് പാക്കേജുകൾക്ക് ‘ക്യു.ആർ.എച്ച്.ഐ.എസ്1500 പ്രോമോ കോഡ് ഉപയോഗിച്ച് 1500 റിയാൽ ഇളവ് നേടാം. ഇളവുകൾ ലഭിക്കുന്നതിന് 2024 ഒക്ടോബർ 31നുമുമ്പായി യാത്ര ചെയ്യണം.
നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ്, ജി.സി.സി ട്രാവൽ പാക്കേജുകൾ എന്നിവയുടെ പ്രോമോ കോഡുകൾ ഒരു ബുക്കിങ്ങിൽ പരമാവധി രണ്ടു പേർക്കു മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് ഖത്തർ എയർവേസ് ഹോളിഡേയ്സ അറിയിച്ചു. വേനലവധിക്കാലത്ത് നാട്ടിലേക്കും വിനോദസഞ്ചാരത്തിനും മറ്റുമായി വിവിധ രാജ്യങ്ങളിലേക്കും യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പാക്കേജ് ഉപയോഗപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.