ഖത്തർ എയർവേസ് തലബാത്തുമായി കൈകോർക്കുന്നു
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഡെലിവറി കമ്പനിയായ തലബാത്തുമായി കൈകോര്‍ത്ത് ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ്. ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് തലബാത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇരു കമ്പനികളും കരാറിൽ ഒപ്പുവെച്ചു. പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ തലബാത്തില്നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഏവിയസ് കോയിന് സ്വന്തമാക്കാനും ചെലവഴിക്കാനും സാധിക്കും. ചുരുങ്ങിയത് 200 ഖത്തര്‍ റിയാലിന് ഓര്‍ഡര്‍ ചെയ്യണമെന്നാണ് നിബന്ധന. ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് നല്കുന്ന റിവാര്‍ഡ് കറന്‍സിയാണ് ഏവിയസ്. ഇതുപയോഗിച്ച് വിമാന ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്. ഹോളിഡേ പാക്കേജുകള്‍, ഖത്തര്‍ എയര്‍വേസ് ഡ്യൂട്ടി ഫ്രീ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പേയ്മെന്റ് നടത്താം. 800ലേറെ കേന്ദ്രങ്ങളില്‍ ഖത്തര്‍ എയര്‍വേസ് ഏവിയസ് കറന്‍സി റെഡീം ചെയ്യാന്‍ സാധിക്കും. കോഡ് ഷെയര്‍ ചെയ്യുന്ന വിമാനങ്ങളിലും എവിയസ് ഉപയോഗിക്കാം.
നിലവില്‍ ബ്രിട്ടീഷ് എയര്‍വേസ് അടക്കമുള്ള വിമാനക്കമ്പനികളും ഏവിയസ് റിവാര്‍ഡ് കാഷ് ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഖത്തര്‍ എയര്‍വേസ് ക്യുമെയിലില്നിന്നും ഏവിയസിലേക്ക് മാറിയത്. ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ് അംഗത്വം സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് സ്വന്തമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.