Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഫ്രി​ക്ക​യി​ലെ...

ആ​ഫ്രി​ക്ക​യി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​

text_fields
bookmark_border
ആ​ഫ്രി​ക്ക​യി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​
cancel

ദോ​ഹ: കോ​വി​ഡ്-19 പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ആ​ഫ്രി​ക്ക​യി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​കൂ​ടി സ​ർ​വി​സ്​ തു​ട​ങ്ങി.കെ​നി​യ​യി​ലെ നെ​യ്റോ​ബി (ജോ​മോ കെ​നി​യാ​ത്ത രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം), റു​വാ​ണ്ട​യി​ലെ കി​ഗാ​ലി (കി​ഗാ​ലി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ ആ​ഫ്രി​ക്ക​യി​ലെ എ​ട്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ൽ 33 സ​ർ​വി​സു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. അ​ഡി​സ്​ അ​ബ​ബ, ദാ​റു​സ്സ​ലാം, ജി​ബൂ​തി, കി​ലി​മ​ൻ​ജാ​രോ, സാ​ൻ​സി​ബാ​ർ, തൂ​നി​സ്​ എ​ന്നി​വ​യാ​ണ് മ​റ്റു ന​ഗ​ര​ങ്ങ​ൾ.കി​ഗാ​ലി​യി​ലേ​ക്കും െനെ​റോ​ബി​യി​ലേ​ക്കും സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ആ​ഫ്രി​ക്ക​യി​ലെ എ​ട്ട് ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി പ്ര​തി​വാ​രം 33 സ​ർ​വി​സു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ന​ട​ത്തു​ന്ന​തെ​ന്നും ഗ്രൂ​പ് സി ​ഇ.​ഒ. അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു.

കോ​വി​ഡ്-19​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ പു​ന​രാ​രം​ഭി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ 75ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ൽ 500ല​ധി​കം സ​ർ​വി​സു​ക​ളാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ നി​ല​വി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysqatar newsgulf news
Next Story