Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാകിസ്​താനിലേക്ക്​...

പാകിസ്​താനിലേക്ക്​ സർവിസുകൾ വർധിപ്പിച്ച്​ ഖത്തർ എയർവേ​സ്​

text_fields
bookmark_border
പാകിസ്​താനിലേക്ക്​ സർവിസുകൾ വർധിപ്പിച്ച്​ ഖത്തർ എയർവേ​സ്​
cancel

ദോഹ: പാകിസ്​താനിലേക്കുള്ള സർവിസുകൾ വർധിപ്പിച്ച്​ ഖത്തർ എയർവേ​സ്​. ഇസ്​ലാമാബാദ്​, കറാച്ചി, ലാഹോർ, പെഷാവർ എന്നിവിടങ്ങളിലേക്കാണ്​ സർവിസുകൾ അധികരിപ്പിച്ചത്​. തങ്ങളുടെ ബോയിങ്​ 787, എ 350 വിമാനങ്ങളുപയോഗിച്ച്​ നിലവിൽ ഖത്തർ എയർവേസ്​​ പാകിസ്​താനിലേക്ക്​ ആഴ്​ചയിൽ 49 സർവിസുകളാണ്​ നടത്തുന്നത്​. ഇസ്​ലാമാബാദിലേക്ക്​ 11 സർവിസുകളുണ്ടായിരുന്നത്​ 14 ആയാണ്​ വർധിപ്പിച്ചത്​.

കറാച്ചിയിലേക്ക്​ 11ൽനിന്ന്​ 14 ആക്കി. ലാഹോറിൽ നിലവിൽ ഉണ്ടായിരുന്നത്​ 11 സർവിസുകളാണ്​. ഇത്​ 14 ആക്കി. പെഷാവറിലേക്ക്​ അഞ്ചിൽനിന്ന്​ ഏഴു സർവിസുകളായാണ്​ ഉയർത്തിയത്​. കോവിഡ്​കാലത്തിന്​ മു​േമ്പയുള്ള സർവിസുകൾക്ക്​ സമാനമായി 32 ശതമാനം വർധനയാണ്​ സർവിസുകളുടെ കാര്യത്തിൽ ഖത്തർ എയർവേസ്​ നടത്തിയിരിക്കുന്നത്​. എല്ലാ വിമാനങ്ങളിലും qatarairways.com വെബ്​സൈറ്റ്​ വഴിയോ ട്രാവൽ ഏജൻറ്​ വഴിയോ ബുക്ക്​ ചെയ്യാം. പുതിയ സർവിസുകൾ ആരംഭിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമു​െണ്ടന്ന്​ ഖത്തർ എയർവേസ്​ സി.ഇ.ഒ അക്​ബർ അൽ ബാക്കിർ പറഞ്ഞു.

ആഗസ്​റ്റ്​ 13 മുതൽ ഖത്തറിലേക്കു​ വരുന്ന ഇന്ത്യക്കാരടക്കം ചില രാജ്യക്കാർക്ക്​ ഖത്തർ എയർവേസ്​ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കിയിട്ടുണ്ട്​. നിലവിൽ സർവിസ്​ നടത്തുന്ന ബംഗ്ലാദേശ്​, ബ്രസീൽ, ഇറാൻ, ഇറാഖ്​, പാകിസ്​താൻ, ഫിലിപ്പീൻസ്​, ശ്രീലങ്ക രാജ്യങ്ങളിലുള്ളവർക്ക്​ 13 മുതൽ​ യാത്ര ചെയ്യണമെങ്കിൽ കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. സർവിസ്​ പുനരാരംഭിക്കുന്ന മുറക്ക്​ ഇന്ത്യ, നേപ്പാൾ, നൈജീരിയ, റഷ്യ രാജ്യക്കാർക്കും വേണമെന്നും കമ്പനി പറയുന്നു. അതത്​ രാജ്യങ്ങളിലെ ഖത്തർ എയർവേ​സ്​ അംഗീകരിച്ച മെഡിക്കൽ സെൻററുകളിൽനിന്നുള്ള 72 മണിക്കൂറിനുള്ളിലെ കോവിഡ്​ ആർ.ടിപി.സി.ആർ പരിശോധന സർട്ടിഫിക്കറ്റാണ്​ ഹാജരാക്കേണ്ടത്​. ഇതി​െൻറ ചെലവ്​ യാത്രക്കാരൻ വഹിക്കണം. ചെക്ക്​ ഇൻ സമയത്ത്​ സർട്ടിഫിക്കറ്റ്​ കോപ്പി, ഖത്തർ എയർവേസ്​ വെബ്​സൈറ്റിൽനിന്ന്​ കിട്ടുന്ന നിശ്ചിത ഫോറം പൂരിപ്പിച്ചത്​ എന്നിവ ഇല്ലാത്തവർക്ക്​ യാത്രചെയ്യാൻ കഴിയില്ല. കുടുംബാംഗങ്ങളോടൊപ്പം വരുന്ന 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ഈ നിബന്ധനയിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

രാജ്യത്ത്​ തിരിച്ചെത്താനുള്ള റീ എൻട്രി പെർമിറ്റിന്​ ഖത്തർ ആഗസ്​റ്റ്​ ഒന്നുമുതൽ അപേക്ഷ സ്വീകരിക്കൽ തുടങ്ങിയിരുന്നു. എന്നാൽ, മറ്റു​ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളുടെ വിലക്ക്​ ഇന്ത്യ ആഗസ്​റ്റ്​ 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടങ്ങിവരവ്​ തടസ്സ​െപ്പട്ടു​. ഐഡി കാലാവധി കഴിഞ്ഞവർക്കും ഖത്തറിലേക്ക്​ മടങ്ങിവരാൽ റീ എൻട്രി പെർമിറ്റിന്​ അപേക്ഷിക്കാം. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ്​ അപേക്ഷ സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwaysqatar newsgulf news
Next Story