അമേരിക്കയുടെ ലാപ്ടോപ് നിരോധനത്തിൽ നിന്നും ഖത്തർ എയർവെയ്സിനെ ഒഴിവാക്കി
text_fieldsദോഹ: സുരക്ഷാ ഭീഷണി മുൻനിർത്തി ഗൾഫിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ലാപ്ടോപ് അടക്കമുള്ള ഇലക്േട്രാണിക് ഉപകരണങ്ങളുടെ നിരോധനത്തിൽ നിന്നും ഖത്തർ എയർവെയ്സിനെ ഒഴിവാക്കി. അമേരിക്കൻ അതോറിറ്റിയുടെ നടപടി സ്വാഗതം ചെയ്ത ഖത്തർ എയർവെയ്സ്, ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അമേരിക്കയിലെ മുഴുവൻ നഗരങ്ങളിലേക്കുമുള്ള യാത്രക്കാർക്കും ഇനി ലാപ്ടോപ് അടക്കമുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ കൂടെ കൊണ്ട് പോകാൻ സാധിക്കുമെന്നും വ്യക്തമാക്കി. ഖത്തർ എയർവെയ്സിെൻറ ഹബ്ബായാണ് ദോഹയിലെ ഹമദ് വിമാനത്താവളം അറിയപ്പെടുന്നത്.
ഖത്തർ എയർവെയ്സും ഹമദ് രാജ്യാന്തര വിമാനത്താവളവും അമേരിക്കൻ സുരക്ഷാ വിഭാഗത്തിെൻറ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അമേരിക്കക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും അവർ നൽകിയ അകമഴിഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്നും ലോകത്തിലെ ഒന്നാം നമ്പർ വിമാനകമ്പനി സൂചിപ്പിച്ചു. നിരോധം നീക്കുന്നത് വരെ കാര്യങ്ങൾ മനസ്സിലാക്കുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്ത മുഴുവൻ യാത്രക്കാർക്കും നന്ദി രേഖപ്പെടുത്തുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.ഖത്തർ എയർവെയ്സിനെ കൂടാതെ ഇസ്താംബൂൾ ആസ്ഥാനമായ ടർക്കിഷ് എയർലൈൻസ്, ദുബായ് ആസ്ഥാനമായ എമിറേറ്റ്സ്, അബൂദാബി ആസ്ഥാനമായ ഇത്തിഹാദ് എന്നീ വിമാന കമ്പനികളെയും നിരോധനത്തിൽ നിന്നും നീക്കിയിട്ടുണ്ട്.
ഈ വർഷം മാർച്ചിലാണ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 10 മിഡിലീസ്റ്റ് രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ലാപ്ടോപ് അടക്കമുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ നിരോധിച്ച് അമേരിക്ക ഉത്തരവിറക്കിയത്. അമ്മാൻ, കുവൈത്ത് സിറ്റി, കൈറോ, ജിദ്ദ, റിയാദ്, കാസാബ്ലാങ്കാ എന്നീ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് ഇപ്പോഴും വിലക്ക് തുടരുകയാണ്. ഇലക്േട്രാണിക് നിരോധനത്തിനെതിരെ വിമാന കമ്പനികൾ ശക്തമായ പ്രതിഷേധം അറിയിക്കുകയും സമാന്തര സേവനങ്ങൾ നൽകി ഉപഭോക്താക്കളെ കൂടെ നിർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഖത്തർ എയർവേയ്സിെൻറ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് താൽക്കാലികമായി ലാപ്ടോപ് നൽകിയാണ് കമ്പനി ഇതിനെ പ്രതിരോധിച്ചത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് നൽകുന്ന ലാപ്ടോപ് അമേരിക്കയിൽ ഇറങ്ങുമ്പോൾ മടക്കിനൽകുന്നതാണ് ഈ സംവിധാനം. യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ ഒരു മണിക്കൂർ സൗജന്യ വൈഫൈ സേവനവും ഖത്തർ എയർവേയ്സ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.