സൗദി അബഹയിൽനിന്നും സർവിസ് ആരംഭിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: സൗദി അറേബ്യയിലെ അബഹയിലേക്കും വിമാന സർവിസ് ആരംഭിച്ച് ഖത്തർ എയർവേസ്. അയൽ രാജ്യത്തെ 11ാമത് നഗരത്തിലേക്കുള്ള സർവിസിനാണ് വ്യാഴാഴ്ച ഖത്തർ എയർവേസ് തുടക്കമിട്ടത്. 1997ൽ ജിദ്ദയിലേക്ക് പറന്നു തുടങ്ങിയ ഖത്തർ എയർവേസ് ഇതിനകം, അൽ ഉല, ദമ്മാം, മദീന, നിയോഗം, ഖാസിം, റിയാദ്, തബൂക്, ത്വാഇഫ്, യാംബു നഗരങ്ങളിൽനിന്നും ദോഹയിലേക്ക് സർവിസ് നടത്തുന്നുണ്ട്.
സൗദിയിലെ തങ്ങളുടെ 11ാം ലക്ഷ്യസ്ഥാനത്തുനിന്നും പുതിയ സർവിസ് ആരംഭിക്കുന്നത് അഭിമാന നിമിഷമാണെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നിലവിൽ ആഴ്ചയിൽ 140 സർവിസുകളിലായി 36,000ത്തോളം യാത്രക്കാരാണ് ദോഹ-സൗദി സെക്ടറിൽ ഖത്തർ എയർവേസിൽ യാത്രചെയ്യുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിനോദ സഞ്ചാര, ബിസിനസ് മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രവാസികൾ ഉൾപ്പെടെ യാത്രക്കാർക്ക് ട്രാൻസിറ്റ് വഴിയുള്ള യാത്രയും എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.