ഖത്തർ എയർവേയ്സ്: മൂന്ന് എയർബസ് എ350-1000 വിമാനങ്ങൾ കൂടി
text_fieldsദോഹ: ലോകത്തിലെ മുൻനിര എയർലൈനായ ഖത്തർ എയർവേയ്സ് നിരയിലേക്ക് മൂന്ന് എയർബസ് എ350-1000 വിമാനങ്ങൾ കൂടിയെത്തി. ഇതോടെ ഏറ്റവും കൂടുതൽ എയർബസ് എ350 വിമാനങ്ങൾ പ്രവർത്തിക്കുന്ന എയർലൈനെന്ന ഖ്യാതി ഖത്തർ എയർവേയ്സിന് സ്വന്തമായി. 54 എയർബസ് എ350 വിമാനങ്ങളാണ് ഖത്തറിെൻറ ദേശീയ എയർലൈനായ ഖത്തർ എയർവേയ്സിനുള്ളത്. നിരവധി അവാർഡുകൾ നേടിക്കൊടുത്ത ക്യൂ സൂട്ട് ബിസിനസ് ക്ലാസ് സീറ്റുകളാണ് എയർബസ് എ350-1000 വിമാനത്തിൽ ഉപയോഗിക്കുന്നത്.
ആഫ്രിക്ക, ഏഷ്യ, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ പ്രധാന റൂട്ടുകളിലേക്കായിരിക്കും ഇവ സർവിസ് നടത്തുക. കടുത്ത പ്രതിസന്ധികൾക്കിടയിലും വിമാന സർവിസ് നിർത്താത്ത ഒരേയൊരു എയർലൈൻ ഖത്തർ എയർവേയ്സാണെന്നും ഈ സമയത്തും പുതിയ വിമാനങ്ങൾ ഖത്തർ എയർവേയ്സ് നിരയിലേക്കെത്തുന്നുണ്ടെന്നും ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. കോവിഡ്-19 ആരംഭിച്ചതിന് ശേഷം 2.3 മില്യൻ ജനങ്ങളെയാണ് ഖത്തർ എയർവേയ്സ് അവരുടെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 37,000 വിമാനങ്ങളാണ് വിവിധ കേന്ദ്രങ്ങളിലേക്ക് സർവിസ് നടത്തിയത്. അൽ ബാകിർ കൂട്ടിച്ചേർത്തു.
വലിയ വിൻഡോകളും വിശാലമായ ക്യാബിൻ ബോഡിയുമാണ് എയർബസ് എ350-1000 വിമാനത്തിെൻറ മറ്റൊരു സവിശേഷത. യാത്രക്കാരന് മികച്ച യാത്രാനുഭവമാണ് ഇത് നൽകുക. വിശാലമായ സീറ്റുകൾ യാത്രാ സുരക്ഷിതത്വം വർധിപ്പിക്കും. അത്യാധുനിക എയർ ഫിൽറ്റർ സംവിധാനം വിമാനത്തിനുള്ളിലെ വായുസഞ്ചാരം സുഗമമാക്കുകയും വായുവിെൻറ ഗുണമേന്മ നിലനിർത്തുകയും ചെയ്യും. ഇതിനായി ഹെപ ഫിൽറ്ററുകളാണ് ഉപയോഗിക്കുന്നത്. എൽ ഇ ഡി മൂഡ് ലൈറ്റുകൾ ജെറ്റ് ലാഗിെൻറ സ്വാധീനം കുറക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.