സിറിയയിലേക്ക് പറക്കാൻ ഖത്തർ എയർവേസ്
text_fieldsദോഹ: വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം സിറിയൻ തലസ്ഥാനമായ ദമസ്കസിലേക്ക് സർവിസ് പ്രഖ്യാപിച്ച് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. ഭരണമാറ്റം ഉൾപ്പെടെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സിറിയൻ ജനതക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഖത്തർ എയർവേസ് സർവിസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.
ജനുവരി ഏഴ് മുതൽ ആഴ്ചയിൽ മൂന്ന് സർവിസ് എന്ന നിലയിൽ ദോഹയിൽനിന്നും ദമസ്കസിലേക്ക് യാത്രാ വിമാനങ്ങൾ പറന്നു തുടങ്ങും. സർവിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് എല്ലാ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതായി ഖത്തർ എയർവേസ് അറിയിച്ചു. ജ്യം വിട്ടതിനു പിന്നാലെ ദുരിതാശ്വാസ സഹായ വസ്തുക്കൾ ഉൾപ്പെടെ ഖത്തറിന്റെ നേതൃത്വത്തിൽ ദമസ്കസിലെത്തിച്ചിരുന്നു. സിറിയയിലെ പുതിയ ഭരണകൂടവുമായി നയതന്ത്ര ബന്ധവും ഖത്തർ സ്ഥാപിച്ചു. 2012ന് ശേഷം ആദ്യമായാണ് ഖത്തർ എയർവേസ് രാജ്യത്തേക്ക് യാത്രാ വിമാന സർവിസ് പ്രഖ്യാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.