ഹാംബർഗിലേക്ക് പ്രതിദിന വിമാന സർവിസുമായി ഖത്തർ എയർവേസ്
text_fieldsദോഹ: ഖത്തർ എയർവേസ് ദോഹയിൽനിന്ന് ജർമനിയിലെ ഹംബർഗിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവിസ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ദോഹയിൽനിന്ന് രാവിലെ 8.35ന് പുറപ്പെട്ട് ഉച്ചക്ക് 2.10ന് ഹാംബർഗിലെത്തും. തിരിച്ച് ജർമൻ സമയം വൈകീട്ട് 3.40ന് പുറപ്പെട്ട് രാത്രി 10.40ന് ദോഹയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 2.15ന് ദോഹയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് രാവിലെ 7.50ന് ഹാംബർഗിലെത്തുകയും തിരിച്ച് ജർമൻ സമയം രാവിലെ 9.20ന് ഹാംബർഗിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.20ന് ദോഹയിലെത്തുകയും ചെയ്യുന്ന രീതിയിലാണ് ഷെഡ്യൂൾ. ജർമനിയിലെ ബെർലിൻ, ഡസൽഡോഫ്, ഫ്രാങ്ക്ഫുർട്ട്, മ്യൂണിക് എന്നിവിടങ്ങളിലേക്ക് നേരത്തേ ഖത്തർ എയർവേസിന് സർവിസുണ്ട്. 2023ൽ ഖത്തറിൽനിന്ന് ജർമനിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 62 ശതമാനത്തിന്റെ വർധനയുണ്ട്. ലോകത്തെ വിവിധ നഗരങ്ങളിലെ 170ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസ് ഇത് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. വടക്കൻ ജർമനിക്ക് ഏഷ്യ, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുമായുള്ള സാമ്പത്തിക- വ്യാപാര ബന്ധത്തിന് കരുത്തുപകരുന്നതാണ് ഖത്തർ എയർവസ്സിന്റെ സേവന വിപുലീകരണം. ദോഹ -ഹാംബർഗ് കാർഗോ സെക്ടറിൽ 11 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാണിജ്യ വിമാനത്താവളങ്ങളിലൊന്നാണ് ഹാംബർഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.