മൂന്ന് പുരസ്കാരങ്ങളുമായി ഖത്തർ എയർവേസ്
text_fieldsദോഹ: ദോഹ: ദുബൈ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേസ്. ബിസിനസ് ട്രാവലര്‍ മിഡിലീസ്റ്റിൽ മേഖലയിലെ മികച്ച റീജനൽ എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് എയർലൈൻ, ബെസ്റ്റ് ട്രാവൽ ആപ് എന്നീ പുരസ്കാരങ്ങളാണ് ഖത്തർ എയർവേസിനെ തേടിയെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എയർലൈൻ കമ്പനികളും ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങളും പങ്കെടുക്കുന്ന എ.ടി.എമ്മിൽ സേവനമികവുമായാണ് ഖത്തർ എയർവേസ് നേട്ടംകൊയ്തത്. ലോകത്തെ 170 നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസ്, മേഖലയിലെ ഏറ്റവും വലിയ ട്രാവൽ ഹബ്ബായി മാറിക്കൊണ്ടാണ് മികച്ച എയർലൈൻ സേവന ദതാക്കളാവുന്നത്. മികച്ച യാത്രാനുഭവവും ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള നെറ്റ്‍വർക്കും ഉറപ്പാക്കുന്നതും നേട്ടമായി. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് നല്‍കിയ സേവനമാണ് ഖത്തര്‍ എയര്‍വേസ് ആപ്ലിക്കേഷനെ പുരസ്കാര നേട്ടത്തില്‍ എത്തിച്ചത്. റിയല്‍ ടൈം ഫ്ലൈറ്റ് നോട്ടിഫിക്കേഷന്‍, പ്രിവിലേജ് ക്ലബ് മെംബര്‍മാര്‍ക്കുള്ള എക്സ്ക്ലൂസിവ് ഓഫറുകള്‍, ഓണ്‍ലൈന്‍ ചെക്കിങ് സൗകര്യം എന്നിവയെല്ലാം ആപ്ലിക്കേഷനെ പുരസ്കാരത്തിന് പരിഗണിക്കുന്നതില്‍ നിര്‍ണായകമായി. പ്രീമിയം സേവനങ്ങളിലൂടെ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും കമ്പനി സ്വന്തമാക്കി. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കിക്കൊണ്ട്, തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന ജീവനക്കാരുടെയും സംഘത്തിന്റെയും സമർപ്പണത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.