വിരമിച്ചവർക്ക് ടിക്കറ്റിളവുമായി ഖത്തർ എയർവേസ്
text_fieldsദോഹ: റിട്ടയർമെന്റ് കാർഡ് കൈവശമുള്ള, വിരമിച്ച ഖത്തരികൾക്കായി ഓഫറുകളും ആനുകൂല്യങ്ങളുമായി ഖത്തർ എയർവേസ്.
സർവിസ് കാലയളവിലെ അർപ്പണ ബോധത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരമായാണ് ഓഫറുകൾ നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമ്പരാഗത സൂഖ് അൽ മതാറിന്റെ ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
റിട്ടയർമെന്റ് കാർഡ് കൈവശമുള്ള എല്ലാ സ്വദേശികൾക്കും 2024 ആരംഭത്തോടെ ഓഫറുകൾ ലഭ്യമാകും. ഇതുപ്രകാരം 170ലേറെ നഗരങ്ങളിലേക്കുള്ള എല്ലാ ഖത്തർ എയർവേസ് വിമാനങ്ങളുടെയും ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസുകളിൽ 25 ശതമാനം ഇളവും ഇക്കണോമി ക്ലാസുകളിൽ 50 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഖത്തർ ഡ്യൂട്ടി ഫ്രീയിൽ റസ്റ്റാറന്റുകൾ, കഫേകൾ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ 20 ശതമാനം വരെ കിഴിവും ഖത്തർ എയർവേസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാനുഭവം ലോകത്തിലെ ഏറ്റവും മികച്ച ഒന്നായി തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അൽ മീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.