ഖത്തറിന്‍െറത് ധീരമായ തീരുമാനം- ലോക നേതാക്കള്‍
text_fieldsദോഹ: ദേശീയ ദിനാഘോഷം റദ്ദാക്കിക്കൊണ്ട് സിറിയന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ഖത്തര്‍ അമീറിന്‍െറ വാക്കുകളെ ലോക രാജ്യങ്ങളും മനുഷ്യ സ്നേഹികളും ധീരമായ നടപടിയെന്ന് പറഞ്ഞ് പിന്തുണച്ചു. ഐക്യരാഷ്ട്ര സഭയടക്കം ഖത്തറിന്‍്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഞായറാഴ്ച നടക്കേണ്ട ദേശീയ ദിന ആഘോഷള്‍ക്ക് മാസങ്ങള്‍ മുമ്പെ ഖത്തര്‍ ഗവണ്‍മെന്‍റ് ഒരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സന്ദര്‍ഭത്തിലാണ്, അലപ്പോയില്‍ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇത്തരത്തിലുള്ള കടുത്ത തീരുമാനം തന്നെ സ്വീകരിക്കാന്‍ ഖത്തര്‍ തയ്യാറായത്.
സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ ബഷാറിന്‍്റെ സൈന്യം റഷ്യയുടെ പിന്തുണയോടെ നടത്തിയ ആക്രമണം എല്ലാ പരിധിയും വിട്ടതായി ഖത്തര്‍ വ്യക്തമാക്കി. നരമേധമാണ് അവിടെ നടക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബുറഅ്മാന്‍ ആല്‍ഥാനി അഭിപ്രായപ്പെട്ടു. സൗദി അറേബ്യ, കുവൈത്ത് തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിന്‍െറ തീരുമാനത്തെ അഭിനന്ദിച്ചു. സ്വദേശികളും വിദേശികളും ഒരു പോലെയാണ് അമീറിന്‍െറ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഒരു രാജ്യത്തിന്‍്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ദേശീയ ദിനം. എന്നാല്‍ മറ്റൊരു രാജ്യത്തെ ജനങ്ങളുടെ ദുരിതത്തില്‍ പങ്ക് ചേരുന്നതിന് വേണ്ടി അത് പോലും മാറ്റി വെക്കുന്നത് വര്‍ത്തമാന ലോകത്ത് അപൂര്‍വ സംഭവം മാത്രമാണെന്ന് ഐക്യ രാഷ്ട്ര സഭ പ്രതിനിധി അഭിപ്രായപ്പെട്ടു.
കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളുമെല്ലാം ഒരു പോലെ കാത്തിരിക്കുന്ന ദിനമാണ് ദേശീയ ദിനമെന്ന് അല്‍കഅബി ഗോത്രത്തിന്‍്റെ പ്രതിനിധിയായ നാസര്‍ ബിന്‍ റാഷിദ് സരീഅ് അല്‍കഅബി വ്യക്തമാക്കി. ഓരോ വര്‍ഷവും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം അമീര്‍ നടത്തിയ ധീരമായ പ്രഖ്യാപനത്തെ തങ്ങളെല്ലാവരും ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. അറബ്-ഇസ്ലാമിക ലോകത്തിന്‍്റെ ധീരനായ ഭരണാധികാരിയുടെ പ്രഖ്യാപനം മനുഷ്യ സ്നേഹത്തിന്‍്റെ നിസ്തുല മാതൃകയാണ് ലോകത്തിന് സമ്മാനിച്ചതെന്ന് കഅബി അഭിപ്രായപ്പെട്ടു. സിറിയന്‍ ജനത അഭിമുഖീകരിക്കുന്ന ദുരിതം ഏത്രയും വേഗം അവസാനിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. അവസരത്തിനൊത്ത് എടുത്ത തീരുമാനം തങ്ങളെല്ലാവും ഒറ്റക്കെട്ടായി അംഗീകരിക്കുന്നൂവെന്ന് അഹ്ബാബി ഗോത്ര പ്രതിനിധി അജയാന്‍ മഹ്ദി അജയാന്‍ അല്‍അഹ്ബാബി വ്യക്തമാക്കി. മനുഷ്യത്വമുള്ളവര്‍ക്ക് മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിക്കുകയുളളവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അമീറിന്‍െറ തീരുമാനം സിറിയന്‍ ജനതയോടുള്ള ഐക്യ ദാര്‍ഢ്യമാണെന്ന് മുഹന്നദി ഗോത്ര പ്രതിനിധി അലി ബിന്‍ ലഹ്നാന്‍ അല്‍മുഹന്നദി അഭിപ്രായപ്പെട്ടു. ധീരനായ ഭരണാധികാരിക്ക് മാത്രമേ ദേശീയ ദിനം പോലെയുള്ള ഒരു പരിപാടി മറ്റൊരു രാജ്യത്തിലെ ജനതക്ക് വേണ്ടി ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളും വലിയ തോതിലുള്ള പ്രതികരണമാണ് അമീറിന്‍്റെ പ്രസ്താവനക്ക് നല്‍കിയത്. ധീരനായ അമീറിന്‍െറ ധീരമായ പ്രാഖ്യാപനമെന്നാണ് അധികംപേരും പ്രതികരിച്ചത്.അമീരീ ദിവാനിയില്‍ നിന്നുള്ള അറിയിപ്പ് പത്രം ഓഫീസുകളിലേക്ക് വന്നപ്പോള്‍ തുടക്കത്തില്‍ വലിയ അമ്പരപ്പാണ് അനുഭവപ്പെട്ടത്. എന്നാല്‍ സഹജീവികളോട് ഒരു രാജ്യം കാണിച്ച ധീരമായ തീരുമാനമാണിതെന്ന തിരിച്ചറിവിലേക്ക് പെട്ടെന്ന് തന്നെ എല്ലാവരും എത്തിച്ചേര്‍ന്നു. കോര്‍ണിഷില്‍ ഏതാനും മാസങ്ങളായി ദേശീയ ദിനത്തിന് വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
സൈനിക പരേഡ് നടക്കുന്ന നിരത്തുകളുടെ ഭാഗങ്ങളില്‍ ഗാലറികളുടെ പണികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ ഇതെല്ലാം അഴിച്ച് മാറ്റുന്ന പ്രക്രിയ ആരംഭിച്ച് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.