ത്രിരാഷ്ട്ര ഏഷ്യൻ സന്ദർശനം: അമീർ ചൈനയിൽ
text_fieldsദോഹ: ത്രിരാഷ്ട്ര ഏഷ്യൻ സന്ദർശനത്തിെൻറ ഭാഗമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചൈനയുടെ തലസ്ഥാനമായ ബീജിങിൽ എത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് അമീർ എത്തിയത്. ബീജിങ് ഇൻറർനാഷനൽ വിമാനത്താവളത്തിൽ അമീറിനെ മിഡിൽ ഇൗസ്റ്റിെൻറ ചുമതലയുള്ള ചൈന വിദേശകാര്യ ഉപമന്ത്രി ചെൻ സിയാഡോങ്, ചൈനയിലെ ഖത്തർ അംബാസഡർ സുൽത്താൻ ബിൻ സൽമീൻ അൽ മൻസൂരി, ഖത്തറിലെ ൈചന അംബാസഡർ ലി ചെൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചൈനയിലെ ഖത്തർ എംബസിയിലെ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ജപ്പാനിൽ നിന്നാണ് അമീർ ചൈനയിൽ എത്തിയത്. നേരത്തേ ജപ്പാന് ചക്രവര്‍ത്തി അകിഹിതോയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയിലെ ഇംപീരിയല്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. രണ്ടു സൗഹൃദരാജ്യങ്ങള്ക്കിടയിലെ അടുത്ത ബന്ധം ഇരുവരും വിലയിരുത്തി. പൊതുവായ താല്പര്യമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജപ്പാന് കിരീടാവകാശി നരുഹിതോയുമായും അമീര്‍ കൂ ടിക്കാഴ്ച നടത്തി. രണ്ടു രാജ്യങ്ങങ്ങളുടെയും സൗഹൃദവും സഹകരണവും ഇരുവരും ചര്‍ച്ച ചെയ്തു. ടോ ക്കിയോയിലെ അമീറിെൻറ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ജപ്പാനിലെത്തി യതായിരുന്നു അമീര്‍. ജപ്പാന്ഖത്തര് ഫ്രണ്ട്ഷിപ്പ് അസോസിയേഷന് പ്രസിഡൻറ് തോഷിയോ മിട്ടയുമായും അസോസിയേഷന് അംഗങ്ങളുമായും അമീര്‍ ചര്‍ച്ച നടത്തി. വിവിധ മേഖലകളില്‍ ഖത്തറും ജപ്പാനും തമ്മിലുള്ള സഹകരണവും സൗഹൃദവും വികസിപ്പിക്കുന്നതും സംബന്ധിച്ച് വിലയിരുത്തി. അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.