മേഖലയിലെ സംഘർഷ സാധ്യത : ഖത്തർ അമീർ ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി
text_fieldsദോഹ: മേഖലയിൽ സംഘർഷസാധ്യത ഉടലെടുക്കുന്ന പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബി ൻ ഹമദ് ആൽഥാനി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇ റാൻ സൈനിക മേധവിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനും അമേരിക്കയും തമ്മിൽ ഉടലെടുത്ത കലുഷിതമായ അന്തരീക്ഷത്തിൽ ഖത്തർ അമീറിെൻറ ട്രംപുമായുള്ള ഇടപെടൽ വലിയ പ്രതീക്ഷയോടെയാണ് മറ്റു രാജ്യങ്ങൾ നോക്കിക്കാണുന്നത്. നിലനിൽക്കുന്ന പിരിമുറുക്കം ഒഴിവാക്കി മേഖലയിൽ സുരക്ഷിതത്വവും സ്ഥിരതയും സമാധാനവും നിലനിർത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്.
മേഖലയിലെ സംഭവവികാസങ്ങളും പ്രത്യേകിച്ച് ഇറാഖിലെ ഏറ്റവും പുതിയ സംഭവങ്ങളും തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള നീക്കങ്ങൾ സംബന്ധിച്ചും സംസാരിച്ചു. ഇരുരാജ്യങ്ങളും തുടർന്നുവരുന്ന സൗഹൃദം ഉൗഷ്മളമാക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കുന്നതിനും ഉയർത്തുന്നതിനുമുള്ള സാധ്യതകൾ സംബന്ധിച്ചും സംസാരിച്ചതായി ഖത്തർ ന്യൂസ് ഏജൻസി പുറത്തുവിട്ട വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.