കോവിഡ് നടപടികൾ ഖത്തർ അമീർ വിലയിരുത്തി
text_fieldsദോഹ: കോവിഡുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിച്ച വിവിധ നടപടികൾ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിലയിരുത്തി. 2020 ലെ രണ്ടാമത് ഖത്തർ സാമ്പത്തിക നിക്ഷേപ ഉന്നതാധികാര സമിതി യോഗത്തിലാണിത്. സമിതിയുടെ ചെയർമാൻ കൂടിയായ അമീർ അധ്യക ്ഷത വഹിച്ചു.
വിഡിയോ കോൺഫെറൻസ് വഴി നടന്ന യോഗത്തിൽ സമിതി ഡെപ്യൂട്ടി ചെയർമാനും ഡെപ്യൂട്ടി അമീറുമായ ശൈഖ് അ ബ്ദുല്ല ബിൻ ഹമദ് ആൽഥാനി, സമിതി എക്സിക്യൂട്ടിവ് അംഗവും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി തുടങ്ങിയവരും മറ്റ് അംഗങ്ങളും പങ്കെടുത്തു.
കോവിഡ്–19 പശ്ചാത്തലത്തിൽ സാമ്പത്തിക, ധനകാര്യ മേഖലയിലുണ്ടായ വെല്ലുവിളികളും ആഘാതങ്ങളും ചർച്ച ചെയ്തു. പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗങ്ങളും ഭാവി പരിപാടികളും വിശകലനം ചെയ്തു.
ഖത്തർ ദേശീയ വിഷൻ 2030െൻറ ഭാഗമായി നടപ്പാക്കുന്ന രണ്ടാമത് ദേശീയ വികസന പദ്ധതി 2018–2022 പുരോഗതികൾ വിലയിരുത്തി. ഊർജ മേഖലയിലെയും നിക്ഷേപ മേഖലയിലെയും ഏറ്റവും പുതിയ സാഹചര്യങ്ങളും ഊർജമേഖലയിലെ ഖത്തർവത്കരണ പരിപാടിയും പ്രാദേശിക വിതരണക്കാർ, പ്രാദേശിക സാങ്കേതികജ്ഞാനം എന്നിവയും വിശകലനം ചെയ്തു.
സ്വദേശികൾക്കും നിക്ഷേപകർക്കും വ്യാപാര സംസ്ഥാപനത്തിന് ഇലക്േട്രാണിക് ജാലകം വഴിയുള്ള ഏകജാലക സംവിധാനത്തിെൻറ പുരോഗതിയും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.