റോമിൽ അമീറിന് ഔദ്യോഗിക സ്വീകരണം
text_fieldsറോമിലെ ക്വിരിനാലെ കൊട്ടാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല സ്വീകരിക്കുന്നു
ദോഹ: ഔദ്യോഗിക സന്ദർശനത്തിന് ഇറ്റലിയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടുള്ള ആദരസൂചകമായി തിങ്കളാഴ്ച റോമിലെ ക്വിരിനാലെ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണ ചടങ്ങ് നടന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയാണ് സ്വീകരണത്തിന് ആതിഥ്യം വഹിച്ചത്. ഖത്തറി, ഇറ്റാലിയൻ ദേശീയ ഗാനങ്ങൾ ആലപിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്.
![](https://www.madhyamam.com/h-upload/2023/02/14/1927488-amir1.webp)
അമീർ പിന്നീട് ഇറ്റാലിയൻ ഔദ്യോഗിക പ്രതിനിധിസംഘത്തിലെ അംഗങ്ങളെയും മുതിർന്ന ഉദ്യോഗസ്ഥരെയും അഭിവാദ്യംചെയ്തു. അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘത്തിലെ അംഗങ്ങളെ ഇറ്റാലിയൻ പ്രസിഡന്റ് അഭിവാദ്യം ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.