അമീർ ശൈഖ് തമീം ഫ്രാൻസിൽ; കരാറുകളിൽ ഒപ്പുവെക്കും
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക സന്ദർശനാർത്ഥം ഫ്രാൻസിലെത്തി. ഖത്തറു മായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമെന്ന നിലക്ക് കഴിഞ്ഞ ഒരു വർഷത്തിനകം അമീറിെൻറ ര ണ്ടാമത് സന്ദർശനമാണിത്. രാജ്യത്തിന് മേൽ അയൽ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ എത്രയും വേഗം ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണുമായി അമീർ ചർച്ച നടത്തും. ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ച് നീങ്ങൽ, സാധ്യമാകുന്ന മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തൽ, പുതിയ സഹകരണ കരാറുകൾ എന്നീ മേഖലകളിൽ വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഖ ത്തറും ഫ്രാൻസും തമ്മിൽ ഇത് വരെയുളള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായകമാകുന്നതായിരിക്കും ചർച്ചകൾ എന്നാണ് അറിയുന്നത്. അന്താരാഷ്ട്ര തലത്തിൽ തീരുമാനങ്ങളെടുക്കാൻ കഴിയുന്ന പ്രബല രാജ്യ മെന്ന നിലക്ക് ഫ്രാൻസുമായുള്ള അടുത്ത ബന്ധം ഖത്തറിെൻറ മുന്നോട്ടുള്ള യാത്രയിൽ വലിയ തോതിൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്രാൻസിനെ ഖത്തർ വലിയ നിക്ഷേപ സാധ്യതയുള്ള രാജ്യ മായാണ് കാണുന്നത്. നിലവിൽ മുപ്പത് ബില്യൻ ഡോളറിെൻറ നിക്ഷേപം ഖത്തറിന് ഫ്രാൻസിലുണ്ട്. ഖത്തറിൽ 200 ഫ്രഞ്ച് കമ്പനികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ദോഹ ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പദ്ധതി കളാണ് ഫ്രഞ്ച് കമ്പനികൾ നടപ്പിലാക്കി വരുന്നത്. പ്രതിരോധ മേഖലയിലും ഖത്തറും ഫ്രാൻസും പരസ്പര സഹകരണ കരാറുകളിൽ നേരത്തെ തന്നെ ഒപ്പുവെച്ചിട്ടുണ്ട്. അമീറിെൻറ സന്ദർശനത്തോടെ കൂടുതൽ മേഖല കളിലേക്ക് സഹകരണം വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് പ്രരീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.