ബന്ധം ശക്തമാക്കി ഖത്തര് അമീർ ബ്രിട്ടനിൽ
text_fieldsദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ. പ്രധാനമന്ത്രി തെരേസ മേയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമീറും ഖത്തർ പ്രതിനിധി സംഘവും ലണ്ടനിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി തെരേസ മേയുമായി അമീർ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഖത്തറും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്നും വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും ഇതിനകം തന്നെ നിരവധി കരാറുകളിൽ ഒപ്പുവെച്ചതായും അമീറിെൻറ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുമെന്നും ബ്രിട്ടനിലെ ഖത്തർ അംബാസഡർ യൂസുഫ് ബിൻ അലി അൽ ഖാതിർ പറഞ്ഞു.
രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക മേഖലകളുൾപ്പെടെ വിവിധ മേഖലക ളിൽ ഖത്തറും ബ്രിട്ടനും തമ്മിലുള്ള സഹകരണം വളരെ വിശാലമാണ്^ അമീറിെൻറ സന്ദർശനവുമായി ബന്ധപ്പെട്ട് അൽ ഖാതിർ വിശദീകരിച്ചു. ബ്രിട്ടനിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യങ്ങളിലൊന്ന് ഖത്തറാണെന്നും 35 ബില്യൻ പൗണ്ടിലേറെ ഖത്തർ നിക്ഷേപം ഇവിടെയുണ്ടെന്നും ഖത്തർ സ്ഥാനപതി അൽ ഖാതിർ ചൂണ്ടിക്കാട്ടി. സേവനം, അടിസ്ഥാന സൗകര്യം, ഉൗർജം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായി ബർമിംഗ്ഹാമിൽ നടന്ന സാമ്പത്തിക സമ്മേളനത്തിൽ അഞ്ച് ബില്യൻ പൗണ്ടിെൻറ നിക്ഷേപം ഖത്തർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ അമീറിെൻറ സന്ദർശനത്തോടനുബന്ധിച്ച് നടക്കുമെന്നും 2022 ലോകകപ്പിനായി ബ്രിട്ടെൻറ ശക്തമായ പിന്തുണയാണുള്ളതെന്നും അൽ ഖാതിർ സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുകയെന്ന ഖത്തറിെൻറ സന്നദ്ധതയുടെ ഭാഗമാണ് അമീറിെൻറ ലണ്ടൻ സന്ദർശനം. തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കും. മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും അമീറിെൻറ സന്ദർശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും വിശകലനം ചെയ്യും.
പൊതു സ്വകാര്യ മേഖലകളിൽ പരസ്പരം നിക്ഷേപം സാധ്യമാക്കുന്നതിനുള്ള വാതിലുകൾ തുറക്കാൻ അമീറിെൻറ സന്ദർശനം ഗുണം ചെയ്യുമെന്നാണ് വി ലയിരുത്തപ്പെടുന്നത്. 2016 സെപ്തംബറിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ യു എൻ പൊതുസഭയോടനുബന്ധിച്ചും അമീർ–തെരേസ മെയ് കൂടിക്കാഴ്ച നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.