അമീർ ഇന്ന് െഎക്യരാഷ്ട്രസഭ പൊതുസഭയിൽ സംസാരിക്കും
text_fieldsദോഹ: ന്യൂയോർക്കിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹുമായി കൂടിക്കാഴ് ച നടത്തി. ന്യൂയോർക്കിലുള്ള കുവൈത്ത് അമീറിെൻറ വസതിയിലായിരുന് നു സന്ദർശനം. കുവൈത്ത് അമീറിെൻറ ആരോഗ്യ സ്ഥിതി അന്വേഷിച്ച ശൈഖ് തമീം അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേർന്നു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കും പൗരൻമാർക്കും എല്ലാവിധത്തിലും ഗുണമുണ്ടാകുന്ന തരത്തിൽ ബന്ധം കൂടുതൽ വിപുലമാക്കുന്ന കാര്യവും ചർച്ചയായി. ചൊവ്വാഴ്ച നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ 74ാമത് പൊതുസഭ ഉന്നതതല ഡിബേറ്റിൽ അമീർ ശൈഖ് തമീം സംസാരിക്കും.
സെപ്റ്റംബർ 17നാണ് 74ാമത് സെഷൻ തുടങ്ങിയത്. ഇതിെൻറ ആദ്യ ഉന്നതതല പൊതുഡിബേറ്റാണ് ചൊവ്വാഴ്ച നടക്കുന്നത്. െഎക്യരാഷ്ട്രസഭയുടെ ന്യൂയോർക്കിലുള്ള ആസ്ഥാനത്താണ് സമ്മേളനം. ഫ്രാൻസ്, ബ്രിട്ടൻ സന്ദർശനത്തിന് ശേഷമാണ് അമീർ ന്യൂയോർക്കിൽ കഴിഞ്ഞ ദിവസം എത്തിയത്. ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാേക്രാണുമായും ബ്രിട്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും അമീർ കൂടിക്കാഴ്ചയും ചർച്ചയും നടത്തിയിരുന്നു. നിലവിലെ ലോക സാഹചര്യത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യു.എൻ പൊതുസഭയിലെ പ്രഭാഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.