വിട പറഞ്ഞത് ആധുനിക ഖത്തറിന്‍െറ ശില്‍പ്പി
text_fieldsദോഹ: ആധുനിക ഖത്തറിന്‍െറ ശില്‍പ്പി എന്ന് അറിയപ്പെടുന്ന ഭരണാധികാരിയാണ് ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനി. ഖത്തറിന്‍െറ ഇന്നലെകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും അടയാളപ്പെടുത്തപ്പെടും. ദീര്‍ഘ ദൃഷ്ടിയും കര്‍മ്മനൈപുണ്യവുമായിരുന്നു അദ്ദേഹത്തിന്‍െറ ഭരണകാലത്തിന്‍െറ സവിശേഷതകള്‍.
1972 ഫെബ്രുവരി 22നായിരുന്നു അദ്ദേഹം ഖത്തറിന്‍െറ ഭരണം ഏറ്റെടുത്തത്. 1957 ല്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേററ അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് ഏറെ പുതുമയുള്ള സംഭാവനകള്‍ നല്‍കി. ഖത്തറിലെ ഇളംതലമുറക്കാര്‍ മികച്ച വിദ്യാഭ്യാസം നേടി രാജ്യത്തിന്‍െറ ഉയരങ്ങളില്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ഡെപ്യൂട്ടി അമീറായും പിന്നീട് കിരീടാവകാശിയായും നിയമിക്കപ്പെട്ടു.
പ്രധാനമന്ത്രി, ധനകാര്യമന്ത്രി പദവികളും അലങ്കരിച്ച അദ്ദേഹം അധികാരം ഏറ്റെടുത്ത അതേ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഭരണഘടന ഭേദഗതി ചെയ്തു.
എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന ഖത്തറില്‍ വാതകരംഗത്ത് കുതിച്ച് ചാട്ടം ഉണ്ടായത് ശൈഖ് ശൈഖ് ഖലീഫ ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഭരണകാലത്താണ്. ഖത്തറിന്‍െറ പ്രകൃതി വാതകത്തിന്‍െറയും എണ്ണയുടെ വരുമാനത്തിലും കാര്യക്ഷമമായ പുരോഗതി ഉണ്ടാക്കാനും കഴിഞ്ഞത് ഇദ്ദേഹത്തിന്‍െറ ഭരണകാലത്തിന്‍െറ പ്രത്യേകതകളാണ്.
അറിവിന്‍െറ ഉപാസകനും വിദ്യാഭ്യാസ തല്‍പ്പരനുമായിരുന്ന അദ്ദേഹം, തുടര്‍ച്ചയായി 35 വര്‍ഷങ്ങള്‍ തന്‍െറ റമദാന്‍ ക്ളാസുകളില്‍ മുടങ്ങാതെ പങ്കെടുത്തതായി പ്രശസ്ത പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഖത്തറിന്‍െറ ചരിത്ര ഹൃദയത്തില്‍ ഈ നാമം എന്നും രേഖപ്പെടുത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.