സുഡാനിൽ സംയുക്ത ദുരിതാശ്വാസത്തിന് ഖത്തറും ഈജിപ്തും
text_fieldsദോഹ: ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സുഡാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഖത്തറും ഈജിപ്തും കൈകോർക്കും. കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും നടത്തിയ ഫോൺ സംഭാഷണത്തിലാണ് സുഡാനിലെ വിവിധ മേഖലകളിൽ സംയുക്തമായി സഹായമെത്തിക്കുന്നതു സംബന്ധിച്ച് തീരുമാനമായത്.
സുഡാനി പൗരന്മാർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ അവശ്യവസ്തുക്കൾ എത്തിക്കുന്നതിൽ സംയുക്ത ദൗത്യത്തിനാണ് ധാരണയായത്.
നിലവിൽ ഖത്തറിന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി സുഡാനിൽ സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. സുഡാനിലെ സംഘർഷങ്ങളുടെ നിലവിലെ സാഹചര്യവും ഇരു രാഷ്ട്ര നേതാക്കളും വിലയിരുത്തി.
ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട വിഭാഗങ്ങൾ സുഡാനിലെ അഭയാർഥികളുടെ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുകയും പദ്ധതി തയാറാക്കുകയും ചെയ്യും. ഫോൺ സംഭാഷണത്തിൽ മേഖലയിലെ മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.