ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഖത്തറും അമേരിക്കയും
text_fieldsദോഹ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തി. മൂന്നാമത് ഖത്തർ–അമേരിക്ക തന്ത്രപ്രധാന ചർച്ചയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പൊതുപ്രാധാന്യമുള്ള വിഷയങ്ങളും ഇരു വിദേശകാര്യ നേതാക്കളും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഖത്തർ–അമേരിക്ക തന്ത്രപ്രധാന ചർച്ചയുടെ നാലാം സെഷന് ആതിഥ്യം വഹിക്കുന്നതിനുള്ള താൽപര്യം വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ആൽഥാനി പ്രകടിപ്പിച്ചു. ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ഉയർത്തിക്കാട്ടുന്നതിലും ചർച്ചയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, യു.എസ് ഹോസ്റ്റേജ് അഫയേഴ്സ് പ്രത്യേക ദൂതൻ റോജർ കാസ്റ്റെൻസുമായും യു.എസ് ആഫ്രിക്കൻ അഫയേഴ്സ് അസി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് തിബോർ നാഗിയുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുകയും നയതന്ത്രബന്ധം, പൊതുപ്രധാന്യമുള്ള വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുകയും ചെയ്തു. ഖത്തർ–അമേരിക്ക മൂന്നാമത് തന്ത്രപ്രധാന ചർച്ചയുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.