Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ- ബഹ്​റൈൻ:...

ഖത്തർ- ബഹ്​റൈൻ: നയതന്ത്ര ബന്ധം പുനഃസ്​ഥാപിക്കാൻ തീരുമാനം

text_fields
bookmark_border
ഖത്തർ- ബഹ്​റൈൻ: നയതന്ത്ര ബന്ധം   പുനഃസ്​ഥാപിക്കാൻ തീരുമാനം
cancel

​ദോഹ: വർഷങ്ങളുടെ ഇടവേളക്കു ശേഷം ഖത്തറും ബഹ്​റൈനും തമ്മിലെ നയതന്ത്ര ബന്ധങ്ങൾ പുനഃസ്​ഥാപിക്കുന്നു. ബുധനാഴ്​ച റിയാദിലെ ജി.സി.സി കൗൺസിൽ ആസ്​ഥാനത്ത്​ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയം പ്രതിനിധികൾ പ​ങ്കെടുത്ത യോഗത്തിലാണ്​ 2017 ഗൾഫ്​ ഉപരോധ​ത്തോടെ നിലച്ച നയതന്ത്ര ബന്ധം പുനസ്​ഥാപിക്കാൻ തീരുമാനമായത്​.

ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ അഹമ്മദ്​ ബിൻ ഹസൻ അൽ ഹമ്മാദിയും, ബഹ്​റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ്​ അബ്​ദുല്ല ബിൻ അഹമ്മദ്​ അൽ ഖലിഫയും യോഗത്തിൽ പ​ങ്കെടുത്തു. ഐക്യരാഷ്ട്രസഭാ ചാർട്ടർ 1961ലെ നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായതായി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു.

2017ൽ യു.എ.ഇ, ബഹ്​റൈൻ, സൗദി, ഈജിപ്​ത്​ എന്നീ നാല്​ രാജ്യങ്ങൾ പ്രഖ്യാപിച്ച ഗൾഫ്​ ഉപരോധത്തിനു പിന്നാലെയാണ്​ നയതന്ത്ര ബന്ധങ്ങൾ മുറിഞ്ഞത്​. എന്നാൽ, 2021 ജനുവരിയിലെ അൽ ഉല ഉച്ചകോടിക്കു പിന്നാലെ മറ്റു മൂന്നു രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധ പുനസ്​ഥാപിച്ചിരുന്നു. സൗദിയും ഈജിപ്​തും ഖത്തറിൽ എംബസിയും ആരംഭിച്ചു.

ഇതിനിടയിലും, ബഹ്​റൈനും ഖത്തറും തമ്മിലെ അഭിപ്രായ ഭിന്നതകൾ തുടരുകയായിരുന്നു. ഇതാണ്​ ജി.സി.സി ആസ്​ഥാന​ത്ത്​ ചേർന്ന ഫോളോഅപ്പ്​ കമ്മിറ്റിയുടെ രണ്ടാം ഘട്ട യോഗത്തിനു പിന്നാലെ പരിഹരിക്കപ്പെട്ടത്​.

കഴിഞ്ഞ ജനുവരിയിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയും ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയും അബുദബിയിൽ കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Bahrain
News Summary - Qatar-Bahrain: Diplomatic Relations Decision to restore
Next Story