തീവ്രവാദത്തിനെതിരെ ഖത്തർ–ബ്രിട്ടൻ യോജിച്ച പോരാട്ടം
text_fieldsദോഹ: തീവ്രവാദത്തിനെതിരെ ഖത്തറും ബ്രിട്ടനും യോജിച്ച് പോരാടും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും സഹകരണപത്രത്തില്‍ ഒപ്പുവച്ചു. ലണ്ടനില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെയും യുകെ പ്രധാനമന്ത്രി തെരേസ മേയുടെയും സാന്നിധ്യത്തിലായിരുന്നു ഒപ്പുവച്ചത്. 10 ഡൗണിങ് സ്ട്രീറ്റില്‍ ക്യാബിനറ്റ് ആസ്ഥാനത്തായിരുന്നു ചടങ്ങ് നടന്നത്.
തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്രവാദ ഭീഷണി കൈകാര്യം ചെയ്യുന്നതില്‍ മനുഷ്യാവകാശ തത്വങ്ങള്‍ക്കും രാജ്യാന്തരമാനദണ്ഡങ്ങളെ ബഹുമാനിച്ചുമായിരിക്കും യോജിച്ചുള്ള പ്രവര്‍ത്തനം. തീവ്രവാദം സംബന്ധിച്ചുള്ള അറിവുകള്‍, രഹസ്യവിവരങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവയെല്ലാം പങ്കുവെക്കും.
വിവരങ്ങൾ കൈമാറും. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്വഹണത്തിലുള്പ്പടെ യോജിച്ച് പ്രവര്‍ത്തിക്കും. ചടങ്ങില്‍ അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘവും പങ്കെടുത്തു. ഗതാഗതമേഖലയില്‍ നേരിടുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിലും ഖത്തറും യുകെയും സഹകരിച്ച് പ്രവര്‍ത്തിക്കും. വിമാനത്താവളങ്ങളിലെ സുരക്ഷ, വ്യോമയാനം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കല്‍ എന്നിവയിലും സഹകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.