Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ണ​മി​ട​പാ​ട്...

പ​ണ​മി​ട​പാ​ട് ഞൊ​ടി​യി​ട വേ​ഗ​ത്തി​ൽ; ഫ​വ്റാ​ൻ ആ​പ് ഉ​ട​ൻ

text_fields
bookmark_border
പ​ണ​മി​ട​പാ​ട് ഞൊ​ടി​യി​ട വേ​ഗ​ത്തി​ൽ; ഫ​വ്റാ​ൻ ആ​പ് ഉ​ട​ൻ
cancel

ദോ​ഹ: പ​ണ​മി​ട​പാ​ട് അ​തി​വേ​ഗ​ത്തി​ലാ​ക്കു​ന്ന ‘ഫ​വ്റാ​ൻ’ ആ​പ് പു​റ​ത്തി​റ​ക്കാ​ൻ ഒ​രു​ങ്ങി ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് മേ​ഖ​ല​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​ൻ സ​ഹാ​യ​മാ​കു​ന്ന ‘ഫ​വ്റാ​ൻ’ മാ​ർ​ച്ച് മാ​സ​ത്തി​ൽ പു​റ​ത്തി​റ​ക്കു​മെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഏ​താ​നും ദി​വ​സം മു​മ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ബാ​ക്ക് അ​ക്കൗ​ണ്ട് ന​മ്പ​റി​നു പ​ക​രം, മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണ​മി​ട​പാ​ട് പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ഈ ​ആ​പ്. 24 മ​ണി​ക്കൂ​റും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണം കൈ​മാ​റാ​നും സ്വീ​ക​രി​ക്കാ​നും ക​ഴി​യും. ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണ് ആ​പ് വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ന്റെ മൂ​ന്നാം ഘ​ട്ട സാ​മ്പ​ത്തി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ണ​മി​ട​പാ​ടു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ, കൂ​ടു​ത​ൽ നൂ​ത​ന​മാ​യ ഇ​ല​ക്ട്രോ​ണി​ക് ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് ​ക്യു.​സി.​ബി പു​തി​യ ആ​പ്പും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Central BankFawran Application
News Summary - Qatar Central Bank to Launch Fawran Instant Payment Application
Next Story