ദേശീയ പ്രീ പെയ്ഡ് കാർഡുമായി ഖത്തർ സെൻട്രൽ ബാങ്ക്
text_fieldsദോഹ: രാജ്യത്തെ ആദ്യ ദേശീയ പ്രീ പെയ്ഡ് കാർഡ് പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. ഹിമ്യാൻ എന്ന പേരിലാണ് ആദ്യ ദേശീയ പ്രീപെയ്ഡ് ഡെബിറ്റ് കാർഡ് പുറത്തിറങ്ങുന്നത്. രാജ്യത്തെ ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് 'ഹിമ്യാൻ'നടപ്പാക്കുന്നത്.
മുൻകാലങ്ങളിൽ കച്ചവടക്കാർ ഉപയോഗിച്ചിരുന്ന പണസഞ്ചിയായ ഹിമ്യാന്റെ പേരിലാണ് പുതിയ കാലത്തെ ആധുനികമായ ഡിജിറ്റൽ കാർഡ് പുറത്തിറക്കുന്നത്.
കാർഡ് നൽകുന്നതിന് മിനിമം അക്കൗണ്ട് ബാലൻസ് ആവശ്യമില്ല. കാർഡ് കോൺടാക്ട് ലെസ് സവിശേഷതയോടെയാണ് വിപണിയിലെത്തുന്നത്. വിൽപന പോയന്റുകൾ, എ.ടി.എം, ഷോപ്പിങ് വെബ്സൈറ്റ് എന്നിവിടങ്ങളിലെ ഇടപാടുകൾക്ക് കാർഡ് ഉപയോഗിക്കാം. നൽകുന്നവർ, സ്വീകരിക്കുന്നവർ, വ്യാപാരികൾ എന്നിവർക്ക് കുറഞ്ഞ ഇടപാട് ഫീസ് നൽകി ഉപയോഗിക്കാം.എൻ.എ.പി.എസ് നെറ്റ്വർക്ക് വഴി പ്രാദേശികമായി ഇടപാട് നടത്തുന്നതിനാൽ ഹിമ്യാൻ കാർഡ് കൂടുതൽ സുരക്ഷിതമാണെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.