Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാത്രാ നയത്തിൽ...

യാത്രാ നയത്തിൽ മാറ്റവുമായി ഖത്തർ; ജി.സി.സി, ​യൂറോപ്യൻ യാത്രക്കാർക്ക്​ പ്രീ അപ്രൂവൽ വേണ്ട

text_fields
bookmark_border
യാത്രാ നയത്തിൽ മാറ്റവുമായി ഖത്തർ; ജി.സി.സി, ​യൂറോപ്യൻ യാത്രക്കാർക്ക്​ പ്രീ അപ്രൂവൽ വേണ്ട
cancel

ദോഹ: കോവിഡ്​ യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച്​ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം. യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഉപകാരപ്പെടുന്നവിധമാണ്​ പുതിയ ഇളവുകൾ​. മാറ്റങ്ങൾ​ ബുധനാഴ്ച രാത്രി ഏഴ്​ മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി.

പ്രധാന മാറ്റങ്ങൾ

  • ജി.സി.സി, യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക്​ വരുന്ന പൗരന്മാർക്കും, താമസക്കാർക്കും കോവിഡ്​ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ഇഹ്​തിറാസ്​ പ്രീ അപ്രൂവലിന്​ പകരം, അതാത്​ രാജ്യങ്ങളിലെ കോവിഡ്​ ഇമ്യൂണിറ്റി സ്റ്റാറ്റ്​ ആപ്ലിക്കേഷൻ മതിയാവും. ഖത്തറിലെത്തിയ ശേഷം ഇഹ്​തിറാസ്​ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്ത്​ ഉപയോഗിക്കണം.
  • ജി.സി.സി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും റസിഡൻസിനും ഖത്തറിലേക്ക്​ വരുമ്പോൾ പി.സി.ആർ പരിശോധന നിർബന്ധമില്ല. എന്നാൽ, ഖത്തറിലെത്തി 24 മണിക്കൂറിനുള്ളിൽ സ്വകാര്യ ക്ലിനിക്കിൽ റാപിഡ്​ ആന്‍റിജൻ പരിശോധനക്ക്​ വിധേയരാവണം. അതേസമയം, യാത്രക്ക്​ മുമ്പ്​ ആർ.ടി.പി.സി.ആർ പരിശോധിച്ചവരാണെങ്കിൽ ഖത്തറിലെത്തിയ ശേഷം ആന്‍റിജൻ പരിശോധന വേണ്ടതില്ല. പുറപ്പെടുന്ന രാജ്യം റെഡ്​ ഹെൽത്​ മെഷ്വേർസ്​ പട്ടികയിൽ ഉൾപ്പെടുന്നി​ല്ലെങ്കിൽ ആണ്​ ഇക്കാര്യങ്ങൾ ബാധകമാവുന്നത്​.
  • കോവിഡ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിച്ചവരുടെയും, രോഗം വന്ന്​ ഭേദമായവരുടെയും രോഗപ്രതിരോധ കാലാവധി 12 മാസമായിരുക്കുമെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കി. അടുത്തിടെ പുറത്തിറക്കിയ അറിയിപ്പ്​ പ്രകാരമാണ്​ ഇക്കാര്യം വിശദീകരിച്ചത്​.

വിവിധ രാജ്യങ്ങളുടെ കോവിഡ്​ പ്രതിരോധ ആപ്ലിക്കേഷനുകൾ

  • ബഹ്​റൈൻ -ബിഅവേർ ബഹ്​റൈൻ
  • സൗദി അറേബ്യ- തവക്കൽന
  • കുവൈത്ത്​ -​ശ്ലോനിക്​
  • ഒമാൻ -തറസ്സുദ്​
  • യു.എ.ഇ -അൽ ഹുസൻ
  • യൂറോപ്യൻ യൂണിയൻ -കോവ്​പാസ്സ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelqatar​
News Summary - Qatar changes travel policy
Next Story