അനാഥരെ ചേർത്തുനിർത്തി ഖത്തർ ചാരിറ്റി
text_fieldsദോഹ: വിവിധ സാഹചര്യങ്ങളിൽ രക്ഷിതാക്കളെ നഷ്ടമായി, അനാഥമായ കുഞ്ഞു ജീവിതങ്ങളെ ചേർത്തുപിടിക്കണമെന്ന സന്ദേശവുമായി ഖത്തർ ചാരിറ്റി നേതൃത്വത്തിൽ അനാഥദിന സംഗമം ഒരുക്കി. ‘ഭാവിനേതാക്കൾ’എന്ന തലക്കെട്ടിൽ ആസ്പയർ സോണിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ഖത്തർ ചാരിറ്റി സി.ഇ.ഒയുടെ പ്രോഗ്രാം, കമ്യൂണിറ്റി ഡെവലപ്‌മെന്റ് കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് ഫൈസൽ റാഷിദ് അൽ ഫെഹൈദ പരിപാടിയിൽ സംബന്ധിച്ചു.സാംസ്‌കാരിക, വിനോദ പരിപാടികളുമായാണ് ഏഴാമത് അനാഥകൾക്കുള്ള മേള സംഘടിപ്പിച്ചത്. അനാഥകളുടെ സംരക്ഷണത്തിനുള്ള സ്‌പോൺസർഷിപ് പ്രോത്സാഹിപ്പിക്കുക, ആത്മവിശ്വാസം വർധിപ്പിച്ച് അവരെ ശാക്തീകരിക്കുക, സാമൂഹിക സമഗ്രത സാധ്യമാക്കുക, അനാഥകളെ പരിപാലിക്കുന്നതിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളുടെ കോർണർ, വിനോദ-വിദ്യാഭ്യാസ ഗെയിമുകൾ എന്നീ പരിപാടികൾക്കൊപ്പം സമൂഹിക മന്ത്രാലയവുമായി സഹകരിച്ച് കുടുംബങ്ങൾക്കായി ചെറുകിട വിൽപന കേന്ദ്രങ്ങളുമൊരുക്കിയിരുന്നു. അനാഥർക്ക് സമഗ്രമായ പരിചരണം നൽകുന്നതിന്റെ പ്രാധാന്യവും അവരുടെ വളർച്ചക്കും വികാസത്തിനും അനുയോജ്യ അന്തരീക്ഷം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും ഉദ്ഘാടന സെഷനിൽ ശൈഖ് ഖാലിദ് ബൂമുസിഹ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.