സംസ്കൃതി ഖത്തർ മൽഖ റൂഹിക്കായി ചിത്രപ്രദർശനവും വിൽപനയും നടത്തി
text_fieldsദോഹ: ഖത്തർ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്.എം.എ ബാധിതയായ മൽഖ റൂഹിക്ക് മരുന്നെത്തിക്കാൻ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിന് പിന്തുണ നൽകി സംസ്കൃതി ഖത്തർ ചിത്രപ്രദർശനവും വിൽപനയും നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും മുപ്പതോളം പ്രവാസി കലാകാരന്മാരുടെ നൂറിൽപരം ചിത്രങ്ങളാണ് കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായത്. ഫിലിപ്പൈനി കലാകാരിയുടെ ചിത്രങ്ങളും ഉൾെപ്പടുത്തിയിരുന്നു.
വിവിധ രാജ്യക്കാരുൾെപ്പടെ 500ലധികം പേരാണ് പ്രദർശനം കാണാൻ ഐ.സി.സി അശോക ഹാളിലെത്തിയത്. പ്രദർശനത്തിൽനിന്ന് സമാഹരിച്ച തുക ഉടൻ തന്നെ ഖത്തർ ചാരിറ്റി അധികാരികൾക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ നിർവഹിച്ചു. സംസ്കൃതി അബുഹമൂർ യൂനിറ്റ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തൂണേരി എന്നിവർ സംസാരിച്ചു. സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം എ. സുനിൽ സ്വാഗതവും അബുഹമൂർ യൂനിറ്റ് സെക്രട്ടറി വി.കെ. രാജു നന്ദിയും പറഞ്ഞു. നോർക്ക റൂട്സ് ഡയറക്ടർ സി.വി. റപ്പായി, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.സി.സി മാനേജമെന്റ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലൻ, എബ്രഹാം കെ. ജോസഫ്, അഡ്വ. ജാഫർഖാൻ തുടങ്ങി വിവിധ സംഘടന നേതാക്കൾ പ്രദർശന നഗരി സന്ദർശിച്ചു. സംസ്കൃതി ട്രഷറർ അപ്പു കവിണിശേരിൽ, പ്രതിഭ രതീഷ്, ദിനേശൻ പാലേരി, എം.വി. പ്രതിഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.